ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എസ്. പ്രിന്‍സ് ഇപ്പോള്‍ ജില്ലാ ആസൂത്രണസമിതി അംഗമാണ്. ഇടതുമുന്നണി ധാരണപ്രകാരം പ്രസിഡന്റായിരുന്ന സിപിഎം പ്രതിനിധി പി.കെ. ഡേവീസ് രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ശേഷം സത്യപ്രതിജ്ഞ നടക്കും. ആദ്യ മൂന്നുവര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടുവര്‍ഷം സിപിഐയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വ്യാഴാഴ്ച വി.എസ്. പ്രിന്‍സ് ചുമതലയേല്‍ക്കും
