45 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് കൈമാറി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത തലോര്‍ ദീപ്തി ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച നവ കേരള സദസ്സില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട പ്രമാണത്തിന്റെ പകര്‍പ്പ് മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളി സ്വദേശിയായ തൈനാത്തൂടന്‍ വേലായുധന്‍ ഭാര്യ തങ്കമണിക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൈമാറി. 1943 ല്‍ തൈനാത്തൂടന്‍ വേലായുധന്റെ പിതാവ് കൃഷ്ണന് എഴുതി കിട്ടിയ 14 സെന്റ് ഭൂമിയുടെ പ്രമാണമാണ് നഷ്ടപ്പെട്ടത്. നിരവധി തവണ ബന്ധപ്പെട്ട് ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും രേഖകള്‍ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്നാണ് തലോരില്‍ നടന്ന നവ കേരള സദസില്‍ അപേക്ഷ സമര്‍പ്പിച്ചത്. നവ കേരള സദസ്സിലെ പരാതിയെ തുടര്‍ന്ന് നെല്ലായി രജിസ്റ്റര്‍ ഓഫീസര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ ഫലമായി നടത്തിയ പ്രവര്‍ത്തനമാണ് മൂലാധാരം കണ്ടെത്താന്‍ സാധിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വാര്‍ഡ് അംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്‍ എന്നിവരും എം എല്‍ എ യോടൊപ്പം ഉണ്ടായി.
നൂലുവള്ളി സ്വദേശിനിയ്ക്ക് കൈത്താങ്ങായി നവ കേരള സദസ്സ്
