nctv news pudukkad

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മല മാതാ പള്ളിയിലെ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ റോയി വേളക്കൊമ്പില്‍ സന്ദേശം നല്‍കി. ഫാദര്‍ റെമി വടക്കനായിരുന്നു സഹകാര്‍മ്മികന്‍. വൈകുന്നേരം ഫാദര്‍ ലിന്റേഷ് വെല്ലപ്പാടി കാര്‍മികനായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, വര്‍ണമഴ, ബാന്റ് വാദ്യം എന്നിവയും നടന്നു. ചൊവ്വാഴ്ച രാവിലെ 6ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ബലിയും വൈകുന്നേരം 4.30ന് ജപമാലയും വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 7 ന് ഗാനമേളയും ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *