nctv news pudukkad

nctv news logo
nctv news logo

യുഡിഎഫ് നേതൃത്വത്തിലുള്ള അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു

ശനിയാഴ്ച ചേര്‍ന്ന് ഭരണസമിതി യോഗത്തില്‍ ഭരണപക്ഷം കൊണ്ടുവന്ന അജണ്ട പരാജയപ്പെട്ട സാഹചര്യത്തിലാണ് എല്‍ഡിഎഫ് രാജി ആവശ്യം ഉന്നയിച്ചത്. ആമ്പല്ലൂരില്‍ കമ്മ്യൂണിറ്റി ഹാളിന് അടുത്ത് പിഡബ്ല്യൂഡി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കടമുറികള്‍ നിലവിലെ കച്ചവടക്കാരെ കൊണ്ടുതന്നെ പുതുക്കി പണിയിക്കാനായിരുന്നു കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. ഇതിനെതിരെ എല്‍ഡിഎഫ് മുന്‍പും ശക്തമായ നിലപാട് എടുത്തിരുന്നു. പഞ്ചായത്ത് ഫണ്ടോ എംഎല്‍എ, എംപി ഫണ്ടോ ഉപയോഗിച്ച് പഞ്ചായത്ത്് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഏതാനും യുഡിഎഫ് അംഗങ്ങള്‍ കൂടി ശനിയാഴ്ചയിലെ ഭരണസമിതിയില്‍ എല്‍ഡിഎഫ് ആവശ്യത്തെ അംഗീകരിച്ചതോടെ യുഡിഎഫ് ഭരണസമിതി പരാജയപ്പെട്ടതിനു സമമായെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി. ഇതോടെ യുഡിഎഫ് മുന്‍ഭരണസമിതി തീരുമാനം പരാജയപ്പെട്ടെന്നും ഇവര്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *