ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് എ.കെ. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം സെറ്റില്‍മെന്റ് പദ്ധതി. 2018 ലെ പ്രളയത്തില്‍ നാശം സംഭവിച്ച കോളനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രളയ കോളനി പദ്ധതി. ഭവന പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ പദ്ധതികളുടെ ഭാഗമായി കോളനിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
