ഫാദര്‍ ബിജു മീന്‍പുഴ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ റിജോ വിതയത്തില്‍, ജനറല്‍ കണ്‍വീനര്‍ ബേബി മാളിയേക്കല്‍, കൈക്കാരന്മാരായ ബേബി കാപ്പാനി, നിജോ കളമ്പനാതടത്തില്‍, ജോണ്‍ലി പാറത്തൊട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 27, 28 തിയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 27ന് രാവിലെ 6.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിജോ മാളിയേക്കല്‍ കാര്‍മികനാകും. തുടര്‍ന്ന് വാര്‍ഡുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5ന് സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ ലദ്ദീഞ്ഞ്, നൊവേന തുടര്‍ന്ന് ചെമ്പംകണ്ടം സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 28ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികനാകും. ഫാദര്‍ ജസ്റ്റിന്‍ പൂഴിക്കുന്നേല്‍ സന്ദേശം നല്‍കും.
ഭരത ഹോളി ട്രിനിറ്റി പള്ളിയിലെ പരിശുദ്ധ ത്രിത്വത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി
