പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം കെ.കെ. പ്രകാശന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ക്ലബ് സെക്രട്ടറി പ്രവീണ്‍ പോള്‍, ട്രഷറര്‍ കെ.വി. രാജീവ്, വി.എന്‍. വിനയകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
രാപ്പാള്‍ വീനസ്സ് ക്ലബ്ബിന്റെയും ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാപ്പാള്‍ വീനസ്സ് ക്ലബ്ബ് അങ്കണത്തില്‍ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
