വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി കൊടിയേറ്റ് നിര്‍വ്വഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. നിധിന്‍ പൊന്നാരി കാര്‍മ്മിത്വം വഹിക്കും. തുടര്‍ന്ന് രൂപം എഴുന്നള്ളിപ്പ്, യൂണിറ്റുകളിലേക്കുള്ള അമ്പ് വെഞ്ചിരിപ്പ്. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. പോള്‍ തേയ്ക്കാനത്ത് കാര്‍മ്മികത്വം വഹിക്കും. ഫാ. ടോളസ് ആലുക്കല്‍ സന്ദേശം നല്‍കും. വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി സഹകാര്‍മ്മികനായിരിക്കും. ഉച്ചതിരിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം നടക്കും.
പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിന് കൊടിയേറി
