അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസിയും പുതുക്കാട് പോലീസും ചേര്‍ന്ന് ട്രാഫിക് ബോധവല്‍ക്കരണ ലഘുലേഖ വിതരണം നടത്തി.
ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി െ്രെഡവര്‍മാരെ ബോധവത്കരിക്കുന്നതിനും, ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് ട്രാഫിക് ബോധവല്‍ക്കരണം നടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ് നിര്‍വഹിച്ചു. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ യു.എച്ച്. സുനില്‍ദാസ്, പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ്, എഎസ്‌ഐ സുധീഷ് കുമാര്‍, സീനിയര്‍ സിപിഒ മാരായ അജി, സുജിത്ത്, ടോമി വര്‍ഗീസ്, അധ്യാപകരായ സി.കെ. പ്രസാദ്, ടി.ജി. രേഖ എന്നിവര്‍ നേതൃത്വം നല്‍കി.