മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു
ലൈഫ് ഭവന പദ്ധതി, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിങ്ങ്, കൃഷി, ആരോഗ്യം, ശുചിത്വം പട്ടികജാതി യില്‍ പ്പെട്ട യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള ഫര്‍ണീച്ചര്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണനയാണ് ബഡ്ജറ്റില്‍ കൊടുത്തിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് നിരവധി പുതിയ റോഡുകളും പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. 27 കോടി 10 ലക്ഷത്തി 831 രൂപയുടെ വരവും 26 കോടി 22 ലക്ഷത്തി അമ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി നാല്പത് രൂപയുടെ ചിലവും, 87 ലക്ഷത്തി എഴുപതിനായിരത്തി അഞ്ചൂറ്റി അമ്പത്തി ഒന്ന് രൂപയുടെ നീക്കിയിരിപ്പും കാണിക്കുന്ന …