ഫൊറാന വികാരി ഫാ. ജെയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു . സിജോ ചിറയത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അന്തോണികുട്ടി ചെതലന്‍ ,വിനോയി മംഗലന്‍, അസിസ്റ്റന്‍ര് വികാരി ഫാ. ലിന്റോ കാരേക്കാട്ട് , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതിസ്, കൈക്കാരന്‍ ജോസ് മാത്യു ഊക്കന്‍, കേന്ദ്ര സമിതി പ്രസിഡന്റ് പ്രിന്‍സ് ചിറ്റാട്ടുകര,കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി രൂപത പ്രതിനിധി ലില്ലി ജോസഫ് ,മദ്യ ലഹരി വിരുദ്ധ സമിതി ഫൊറാന പ്രതിനിധി ഷേര്‍ളി ഷിജു മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന ദിവ്യ ബലിയില്‍ ഫൊറാന വികാരി ഫാ. ജെയ്‌സണ്‍ കരിപ്പായി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കെസിബിസി കമ്മീഷന്‍ പുറത്തിറക്കിയ മദ്യ ലഹരി വിരുദ്ധ സര്‍ക്കുലര്‍ കുര്‍ബാന മധ്യേ വായിച്ചു. മദ്യ ലഹരി വിരുദ്ധ സമിതി അംഗങ്ങളുടേയും മദ്യ വിമുക്തി നേടിയവരുടെയും കാഴ്ചസമര്‍പ്പണം, അഞ്ചുവര്‍ഷമായി മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാത്തവരെ ആദരിക്കല്‍, ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം എന്നിവയും ഉണ്ടായി. തുടര്‍ന്ന് ഇടവകസമൂഹം ഒന്നടങ്കം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
കൊടകര സെന്റ് ജോസഫ് ഫൊറാന ഇടവകയിലെ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യ ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
