കുഞ്ഞാലിപ്പാറയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പഞ്ചായത്ത് അംഗം സുമേഷ് മൂത്തമ്പാടന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. പ്ലക്കാഡുകള്‍ കയ്യിലേന്തി റാലിയായാണ് പ്രവര്‍ത്തകര്‍ കുഞ്ഞാലിപ്പാറയില്‍ എത്തിയത്. തുടര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ട്രോഫി നല്‍കി ആദരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്കുമാര്‍, സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി, പ്രദീപ് ചൂരക്കാടന്‍, രാഹുല്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശേഖരിച്ച പാഴ് വസ്തുക്കള്‍ ഐ.ആര്‍.ടി.സി. കോ ഓഡിനേറ്റര്‍ ടി.എം. ശിഖാമണിയുടെ സാന്നിധ്യത്തില്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി.
മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കുഞ്ഞാലിപാറ ടൂറിസ്റ്റ് കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കി
