ഏപ്രില്‍ 6 ഞായറാഴ്ചയാണ് കാവടിയുത്സവം. ക്ഷേത്രം മേല്‍ശാന്തി കുട്ടന്‍ ശാന്തിയും ക്ഷേത്രം ഭാരവാഹികളും കൊടിയേറ്റ ചടങ്ങിന് നേതൃത്വം നല്‍കി. കാവടിയുത്സവം നടക്കുന്ന ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വിവിധ സെറ്റുകളുടെ കാവടി വരവ്, വൈകിട്ട് 7.30 ന് മൂന്നു മുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തിറ, കഥകളി വേഷം, ശിങ്കാരിമേളം, വെറൈറ്റി പ്രോഗ്രാം, നാസിക് ഡോള്‍ എന്നിവ യും 8 ദേശക്കാവടി സെറ്റുകളും അണിനിരക്കും. യുവചൈതന്യ സെറ്റ്, അമ്പലനട സെറ്റ്, തെക്കു മുറി യുവജന സംഘം, ശ്രീമുരുക സെറ്റ്, വേല്‍മുരുക സെറ്റ്, കുഞ്ഞാലിപ്പാറ സെറ്റ്, ടൗണ്‍ സെറ്റ്, ശാന്തിനഗര്‍ സെറ്റ് എന്നി ദേശക്കാവടി സെറ്റുകള്‍ അണിനിരക്കും.
ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി
