മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയന്‍ പ്രിന്റി പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് വായനശാല നല്‍കിയ ഉപഹാരം പ്രസിഡന്റ്് ഏറ്റുവാങ്ങി. രണ്ടാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലുക്ക് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍ ,വായനശാല സെക്രട്ടറി വി.എസ്. സുബീഷ്, ഹരിത കര്‍മസേന വോളന്റിയര്‍മാരായ രജീഷ സുഭാഷ്, രമ്യ ബൈജു, ശാന്തകുമാരി സുഭാഷ് ,വനിതവേദി കണ്‍വിനര്‍ മഞ്ജുസജി ,അനാമിക കെ. ശശി എന്നിവര്‍ പ്രസംഗിച്ചു
സമത്വം, സാമൂഹികനീതി എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ പിറവി കലാ സാംസ്‌കാരിക വേദി വായനശാല വനിത സെമിനാര്‍ സംഘടിപ്പിച്ചു
