കൊടകര കൃഷ്ണന്‍കോട്ട സംസ്ഥാന പാതയിലെ ആളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
റോഡിലെ അശാസ്ത്രീയമായ വളവുകളും വാഹനങ്ങളുടെ അമിത വേഗവുമാണ് ഇവിടെ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. (വിഒ) മണ്ണുത്തി അങ്കമാലി ദേശീയപാതയേയും തീരദേശ ഹൈവേയേയും പരസ്പരം ബന്ധിപ്പിക്കു്ന്നതാണ് കൊടകര കൃഷ്ണന്‍കോട്ട റോഡ്. പോട്ട മൂന്നുപീടിക സംസ്ഥാന പാതയേയും ഈ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. മെക്കാഡം ടാറിങ്ങ് നടത്തി റോഡ് വികസിപ്പിച്ച സമയത്ത് ആളൂര്‍ മേല്‍പ്പാലത്തിനു സമീപത്തെ വളവുകള്‍ ഇല്ലാതാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് ഈ റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുമ്പ് ഇവിടെ കെ.എസ്.ആര്‍.ടി.സി ബസും …