കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി / പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണയായി കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ആനുകൂല്യം നല്‍കുന്നു. ജനുവരി 31 നകം തുക അടയ്ക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ജില്ലയില്‍ നിന്നും പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ എല്ലാവര്‍ക്കും പലിശ/ പിഴപലിശ ഇനത്തില്‍ ഇളവുകള്‍ ലഭിക്കും. ലോണ്‍ എടുത്തു മരിച്ചു പോയ വ്യക്തികളുടെ ബന്ധുക്കള്‍ മരണ സര്‍ട്ടിഫിക്കറ്റുമായി ഹാജരായാല്‍ ഇളവുകള്‍ അനുവദിക്കുമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 -2338699.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത- പത്താം ക്ലാസ്. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സിന് എന്‍.എസ്.ഡി.സി അംഗീകാരമുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രം- ന്യൂ ലൈഫ് സ്റ്റൈല്‍ ജിം, കൊടുങ്ങലൂര്‍, തൃശൂര്‍. ഫോണ്‍: 9947143477.
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക് ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മാര്‍ക്കറ്റിങ് മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ താല്‍പര്യമുള്ള എം.എസ്.എം.ഇ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്കായി കളമശ്ശേരിയിലെ കീഡ് ക്യാമ്പസില്‍ ജനുവരി 23 മുതല്‍ 25 വരെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. താമസം ഉള്‍പ്പെടെ 2950 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1200 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 1800 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 800 രൂപ. താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി 18 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890 /2550322 / 7994903058.
യുജിസി നെറ്റ് കോച്ചിങ് ക്ലാസുകള്‍
അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ജനറല്‍ പേപ്പര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കോമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക്‌സ് പേപ്പര്‍ രണ്ട്, മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. പി ജി കഴിഞ്ഞവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 9495069307, 8547005029, 04923 241766.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ എച്ച് ആര്‍ മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.
കോഴ്‌സ് പ്രവേശനം
കെല്‍ട്രോണ്‍ തൃശൂര്‍ നോളജ് കേന്ദ്രത്തില്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോമും വിവരങ്ങളും കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ഫസ്റ്റ് ഫ്‌ളോര്‍, ബിഎസ്എന്‍എല്‍ സെന്റര്‍, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂര്‍ 680001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0487 242900, 7356111128.
ലാപ്‌ടോപ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്‌സിന് 2021-22 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച് പഠിക്കുന്ന മക്കള്‍ക്കുള്ള ലാപ്‌ടോപ് വിതരണം ജനുവരി 18ന് വൈകിട്ട് നാലിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2446545.
ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സ്
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ പ്രവേശനം ആരംഭിച്ചു. മൂന്ന് മാസമാണ് കാലാവധി. യോഗ്യത- എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ് ലൈന്‍ നമ്പര്‍: 9526871584.