സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ആളൂര്‍ മുതല്‍ കൊടകര വരെയുള്ള ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തികള്‍ ബുധനാഴ്ച (29.11.23) നടക്കും. കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന് ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 …
എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലക്കപറമ്പ്, മാവിന്‍ചുവട്, വെള്ളാനിക്കോട്, ഭരത എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടത്തിയത്. ആലേങ്ങാട് സെന്ററിലായിരുന്നു സമാപന യോഗം. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് ശരണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി റാണി ആന്റോ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിന് സദാനന്ദന്, ജില്ല പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ല സെക്രട്ടറി ജിജോ ജേക്കബ്, ഗിരിജന്‍ മാള, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ്, തൃക്കൂര് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് …
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.ഡി. പോള്സന്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, എഴുത്തുകാരായ സുഭാഷ് മൂന്നുമുറി, പ്രകാശന് ഇഞ്ചക്കുണ്ട്, ഗ്രന്ഥശാല നേതൃസമിതി ചെയര്മാന് ഇ.എച്ച്. സഹീര്‍, പി.ബി. ജോഷി, ഐ.ബി. ഹിതേഷ്, പി.ആര്. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി താലൂക്കിലെ മികച്ച നേതൃസമിതി കണ്‍വീനറായി തെരഞ്ഞടുക്കപ്പെട്ട ഹിക്കിം കളിപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.
മതബോധന ദിനം തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജോസഫ് പൂവത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസ് വട്ടക്കുഴി, ലിന്റോ അന്തിക്കാടന്‍, ഡേവിസ് തെക്കേത്തല, ബിജു ആലപ്പാടന്‍, പോള്‍സണ്‍ തേറാട്ടില്‍, ആഷ്ലിന് ജോബി, മറിയാമ്മ കരിപ്പേരി എന്നിവര്‍ പ്രസംഗിച്ചു.
ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്സ്, സി.ഡി.സിബി, ടാക്സി െ്രെഡവേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികളായ ബാബുലേയന്‍, നന്ദന്, താജുദിന്, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്ക്കൂള് ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്, ശിവാനി സാജന്, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി. …
വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ് Read More »
സമ്മേളനം എം.എ. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ആര്. ഉണ്ണി അധ്യക്ഷത വഹിച്ചു. വി.എ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എ.എ കുമാരന് പ്രതിഭാ പുരസ്കാര സമര്‍പ്പണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ഇരുപത്തിയഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ച കെ.ആര്. ഉണ്ണിയെയും 25 വര്‍ഷം ഭാരവാഹിത്യം വഹിച്ച കെ.എസ്. ബേബിയേയും ചടങ്ങില്‍ ആദരിച്ചു. കെ.എന്‍ ഗോപാലകൃഷ്ണന്, പ്രൊഫ. ടി.ബി. വിജയകുമാര്‍, ജയകൃഷ്ണന് ടി. മേപ്പിള്ളി, പി.ആര്. ബാബു, സജിത സുനില്‍, കെ.കെ. പ്രസന്നകുമാര്‍, കെ.ഡി. ഭാസ്കരന് …
അഖില കേരള എഴുത്തച്ഛന് സമാജം ചെറുവാള്‍ ശാഖയുടെ 25-ാം വാര്‍ഷികവും കുടുംബസമ്മേളനവും നടത്തി Read More »
അഭിമുഖം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്, പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം. യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി പ്രസംഗം …
ഡിസംബര്‍ 18ന് മുമ്പായി വേതനം കുടിശിക തീര്‍ത്ത് നല്‍കാമെന്ന് റേഞ്ച് ഓഫീസര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് മൂന്നുദിവസം നീണ്ട പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതെന്ന് യൂണിയന് ചാലക്കുടി ഡിവിഷന് സെക്രട്ടറി കെ. രാജഗോപാല്‍ അറിയിച്ചു. ശനിയാഴ്ച മുതലാണ് താല്‍ക്കാലിക വാച്ചര്‍മാര്‍ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസിനു മുന്നില്‍ പണിമുടക്കി സമരം ആരംഭിച്ചത്. ജനുവരി മുതല്‍ മുടങ്ങാതെ വേതനം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി യൂണിയന് നേതാക്കള്‍ പറഞ്ഞു.
ക്രിസ്തു രാജത്വ തിരുനാള്‍ റാലി യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. പ്രകാശ് പുത്തൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയുടെ ഭാഗമായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും വേഷങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. തുടര്‍ന്ന് ഡയറക്ടര്‍ ഫാ ജിജോ മുരിങ്ങാത്തേരിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരുന്നു.
മേഖല പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം രാജീവ് കണ്ണാറ, എസ്.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി.കെ.ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെകട്ടറി ബിന്ദു പ്രിയന്, രാജീവന് പിടിക്കപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ കാര്‍മികനായി. ഫാദര്‍ അരുണ്‍ കരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് ഷവര്‍മ്മ സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയില്‍ പരിശോധന നടത്തി. ഒമ്പത് സ്ക്വാഡുകളാണ് 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്കി. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
വനാമി ചെമ്മീൻ കൃഷി; അപേക്ഷ ക്ഷണിച്ചു തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം. …
ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്റ്റേഷന് ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന് നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്റ്റേഷന് സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്റ്റേഷന് ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു. …
(വിഒ) കെ.കെ. രാമചന്ദ്രന് എംഎല്‍എ ധനസഹായ തുക ബെന്നിയുടെ പത്നിക്കു കൈമാറി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം നേതാക്കളായ രഞ്ജിമോന്‍, ഡേവിസ് വില്ലേടത്ത്്ക്കാരന്, നെന്മാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വാര്‍ഡ് അംഗങ്ങളായ റോസിലി റപ്പായി, ട്രീസ ബാബു, യോഗത്തില്‍ സെക്രട്ടറി സി.ഡി. ആന്റണി, ട്രഷറര്‍ പി.എല്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അധ്യക്ഷയായി. എന്‍. എം. പുഷ്പാകരന്‍, ജി. സബിത, വി.എസ്. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
. അസോസിയേഷന് സംസ്ഥാന സെക്രട്ടറി സൂര്യകുമാര്‍, ജില്ലാ പ്രസിഡന്റ് ബൈജു ചാലില്‍, മേഖല പ്രസിഡന്റ് മാര്ട്ടിന് പെരേക്കാടന്, മേഖല ജനറല്‍ സെക്രട്ടറി സൈജു പനംകുളം, മേഖല ട്രഷറര്‍ ഡെല്ഫിന് കോലഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.