ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്‌റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്‌റ്റേഷന്‍ ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക മേഖലയില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്‌റ്റേഷനില്‍ വണ്‍ സ്‌റ്റേഷന്‍ വണ്‍ പ്രൊഡക്റ്റില്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ പേര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.എസ്. ജയകുമാര്‍ പറഞ്ഞു . യാത്രക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ ആവശ്യപ്പെട്ടു.