മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും
മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും. നവംബര്‍ തൊട്ട് മെയ് വരെയുള്ള മാസങ്ങളിലാണ് മുപ്ലി വണ്ടിന്റെ ശല്യം രൂക്ഷമാകുന്നത്. ഓട് മേഞ്ഞ പുര ആയത് കൊണ്ട് തന്നെ ചുറ്റുപ്പാടുള്ള മറ്റ് വീടുകളെ അപേക്ഷിച്ച് റോസിലിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനെതിരെ മരുന്ന് തെളിച്ചെങ്കിലും മരുന്നിന്റെ തീവ്രത കുറയുന്നതോടെ …