nctv news pudukkad

nctv news logo
nctv news logo

nctv news

പുതുക്കാട് പഠനോപകരണ വിതരണം

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍ , എച്ച്എം ചാര്‍ജ് വിമല സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

irijalakuda roopatha womens day

ഇരിങ്ങാലക്കുട രൂപത വനിത കമ്മീഷന്‍ വനിത ദിനാഘോഷവും ഇരിങ്ങാലക്കുട രൂപതയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി

ചാലക്കുടി, കുറ്റിക്കാട്, കൊടകര, അമ്പഴക്കാട്, മാള എന്നീ അഞ്ച് ഫൊറോനകളിലെ ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തിലേയും വനിത പ്രതിനിധികളെയാണ് ആദരിച്ചത്. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വനിത കമ്മീഷന്‍ രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി അധ്യക്ഷനായി. ആളൂര്‍ വരപ്രസാദനാഥ പള്ളി വികാരി ഫാ.ടിന്റോ കൊടിയന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ്, പള്ളി ട്രസ്റ്റി ജെയ്‌സന്‍ ചാതേലി, ഇരിങ്ങാലക്കുട രൂപത മാതൃവേദി …

ഇരിങ്ങാലക്കുട രൂപത വനിത കമ്മീഷന്‍ വനിത ദിനാഘോഷവും ഇരിങ്ങാലക്കുട രൂപതയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി Read More »

kodakara block womens day

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശുവികസന പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങളും സ്വയംപ്രതിരോധമാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഷീബ അശോകന്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ് നടത്തി. ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിച്ച രണ്ട് വനിതകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, ശിശു വികസന പദ്ധതി …

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശുവികസന പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു Read More »

marathakkara accident

മരത്താക്കരയില്‍ വാഹനങ്ങളുടെ കൂട്ടയിടി

ദേശീയപാത മരത്താക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറി, കാര്‍, എയ്‌സ് എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. തൃശൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ആര്‍ക്കും പരുക്കില്ല.

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗസമത്വം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്യുന്നു. ഈ റാലി നടന്ന് ഒരു വര്‍ഷത്തിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് …

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു Read More »

alagappaa congress

കേന്ദ്ര കേരള സര്‍ക്കാരുകളുടെ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് W. അക്കര നയിക്കുന്ന പൗരവിചാരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ടാജറ്റ്, കല്ലൂര്‍ ബാബു, കെ.എം. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച പൗരവിചാരണ യാത്ര സമാപിക്കും.

jana prathirodha jadha

 കേരളത്തിന്റെ വികസനത്തിന് തടയിടുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു

എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നന്തിക്കരയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍, ദേശീയപാതാ വികസനം, കോച്ച് ഫാക്ടറി തുടങ്ങീ പല വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം പരിഗണിക്കുന്നില്ലെന്നും എം.വി. കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളു എന്ന നിലപാടാണ് കേരളത്തോട് കേന്ദ്രം സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണ യോഗത്തില്‍ ജാഥാ മാനേജര്‍ പി.കെ. ബിജു, എം. സ്വരാജ്, …

 കേരളത്തിന്റെ വികസനത്തിന് തടയിടുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു Read More »

muriyad panchayath

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു

പുല്ലൂര്‍ പൊതുമ്പു ചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. സീറ്റിംഗ്, ടൈലിംങ്ങ്, കനോപ്പീസ്, ലൈറ്റിംങ്, മിനി പാര്‍ക്ക്, ബോട്ടിംഗ്, ഫുഡ് കിയോസ്‌ക്കുകള്‍, ടെയ്ക് എ ബ്രെക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. ടൂറിസം വകുപ്പ്, എംഎല്‍എ ആസ്തി വികസന ഫണ്ട്, വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും ഉണ്ടാകും. അന്തിമാനുമതി ലഭിച്ചാല്‍ ആറു മാസം കൊണ്ട് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം പദ്ധതിക്കൊപ്പം അനുബന്ധമായി …

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു Read More »

manakulangara school

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസ് യുപി സ്‌കൂളില്‍  വാര്‍ഷികവും യാത്രയയപ്പുസമ്മേളനവും സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കൊടകര സിഐ ജയേഷ് ബാലന്‍ സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.എം. ഗോപാലന്‍, ടി.കെ. പത്മനാഭന്‍, പ്രധാന അധ്യാപിക പി.എസ്. സീമ, ബി. സദാനന്ദന്‍, ദിനേഷ് പരമേശ്വരന്‍, കെ. നാരായണന്‍കുട്ടി, എം.എം. ബൈജു, നെല്‍സന്‍ പോള്‍, ബിസ്മി പ്രദേഷ്, റോസിലി തോമസ്, കെ.വി. അജയകുമാര്‍, കെ. സനല്‍, വി.എസ്. ബിന്ദു,സ്വാതിക എന്നിവര്‍ പ്രസംഗിച്ചു.

അഴകം യുവജനസംഘം വായനശാലയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമം നടത്തി

 ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഐ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ. ബാബുരാജ് അദ്ധ്യക്ഷതനായി. ചെമ്പൂക്കാവിലെ മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബിലെ കൃഷി ഓഫീസര്‍ പി.ജി. സുജിത് കര്‍ഷകര്‍ക്കുള്ള ക്ലാസ് നയിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരായ തൊമ്മാത്ത് അയ്യപ്പന്‍ നായരെയും തെങ്ങും തോട്ടത്തില്‍ ആനി ജോസിനേയും ആദരിച്ചു. വായനശാലാ സെക്രട്ടറി സി.എം. സുനില്‍കുമാര്‍, കമ്മറ്റിയംഗം വി. കുമാരി എന്നിവര്‍ പ്രസംഗിച്ചു.

kp nandipulam

ഓട്ടന്‍തുള്ളല്‍ കുറത്തിയാട്ടം കലാകാരന്‍ കെ.പി. നന്തിപുലം അന്തരിച്ചു

ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കരുമാലി വീട്ടില്‍ പദ്മനാഭന്‍ (71) അന്തരിച്ചു. കെ.പി നന്തിപുലമെന്ന പേരിലാണ് ഇദ്ദേഹം കലാലോകത്ത് അറിയപ്പെട്ടിരുന്നത്. ഗൗരിയാണ് ഭാര്യ.ഗിരീഷ്, കൃഷ്ണവേണി എന്നിവര്‍ മക്കളും റാണി, വൈശാഖ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം തിങ്കളാഴ്ച 4ന് വീട്ടുവളപ്പില്‍.

obit

പുതുക്കാട് കാഞ്ഞൂർ വിസ്മയ നഗർ അയിനിക്കൽ ത്രേസ്യ (92) അന്തരിച്ചു

സംസ്കാരം ഇന്ന് 3ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ വറീത്. മക്കൾ: ആൻറണി, വർഗീസ്, റാഫേൽ, റോസിലി. മരുമക്കൾ: ഓമന, മേഴ്സി, ഡേവിസ്.

cpm janakeeya prathirodha jadha

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തിങ്കളാഴ്ച പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

രാവിലെ 10ന് നന്തിക്കരയിലാണ് സ്വീകരണം ഒരുക്കുന്നത്. രാവിലെ 9 മണിക്ക് സ്വീകരണ കേന്ദ്രത്തില്‍ കലാസംഘത്തിന്റെ അവതരണം നടക്കും. ജാഥാ മാനേജര്‍ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക് സി. തോമാസ് എന്നിവര്‍ സന്നിഹിതരായിരിക്കും. വാദ്യമേളങ്ങളുടേയും പരമ്പരാഗത കലാരൂപങ്ങളുടേയും അകമ്പടിയോടെയായിരിക്കും ജാഥയെ സ്വീകരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍, ഇ.കെ. അനൂപ്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു

kallur vlp school annaual day

തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ വെര്‍ണാകുലര്‍ എല്‍പി സ്‌കൂളിന്റെ  വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി. രാജികയ്ക്കുള്ള യാത്രയയപ്പും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം, ഒഎസ്എ അംഗങ്ങള്‍ക്കുള്ള ആദരവും സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക പഞ്ചായത്ത്ംഗം പോള്‍സണ്‍ തെക്കുംപീടിക, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവീസ്, പഞ്ചായത്തംഗം അനു പനംങ്കൂടന്‍, പിടിഎ പ്രസിഡന്റ് പ്രിബനന്‍ ചുണ്ടേലപറമ്പില്‍, ഒഎസ്എ പ്രസിഡന്റ് രാഘവന്‍ …

തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ വെര്‍ണാകുലര്‍ എല്‍പി സ്‌കൂളിന്റെ  വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

chocherikunnu temple kavadi

പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും ആഘോഷിച്ചു

വിവിധ ദേശക്കാരുടെ പീലിക്കാടികളും വര്‍ണ്ണക്കാവടികളും കാവടിയുത്സവത്തില്‍ നിറഞ്ഞാടി. മേളവും പൂയ്യമഹോത്സവത്തിന് കൊഴുപ്പേകി. വര്‍ണ്ണപൊലിമയാര്‍ന്ന ചടങ്ങുകളില്‍ പങ്കാളികളാവാന്‍ ജനം ഒഴുകിയെത്തി. രാവിലെ ഗണപതിഹോമം, മുള പൂജ, കലാശാഭിഷേകം തുടങ്ങീ ക്ഷേത്രചാര ചടങ്ങുകളും നടത്തി. വൈകീട്ട് എഴുന്നള്ളിപ്പും ദീപാരാധനയ്ക്ക് ശേഷം ഘോഷയാത്രകളും നടത്തി. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വന്‍ എം. നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജന്‍ മുളങ്ങാട്ടുകര, വൈസ് …

പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും ആഘോഷിച്ചു Read More »

sslc exam date announced

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24 വരെ നടക്കും. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ.

water scarcity

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ, പുത്തനോളി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തോളമായി ഇഞ്ചക്കുണ്ടിലെ പ്രധാന വാട്ടര്‍ ടാങ്ക് തകരാര്‍ പരിഹരിക്കുന്നതിന്റെ പേരില്‍ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഒട്ടും വെള്ളമെത്താത്ത അവസ്ഥയുള്ളത്. സമീപത്തെ കിണറുകള്‍ വറ്റിവരണ്ടതും മൂലം വേനല്‍ ശക്തിപ്പെടും മുമ്പേ കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ആദ്യം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കഴിഞ്ഞതിനു ശേഷം താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം തുറന്നു വിടുന്ന രീതിയില്‍ വാല്‍വ് സമ്പ്രദായം നടപ്പില്‍ …

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി Read More »

elephant palapilly

പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് പ്രദേശത്ത് ഒറ്റയാന്‍ ഇറങ്ങി ഭീതിപരത്തി

ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിലെ അക്രമകാരിയായ കൊമ്പനാണ് റബ്ബര്‍ തോട്ടത്തില്‍ മദിച്ചുനടക്കുന്നത്. തോട്ടങ്ങളില്‍ ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികള്‍ ആനയെ കണ്ട് ഓടിരക്ഷപ്പെട്ടു. കുണ്ടായി റോഡില്‍ നിലയുറപ്പിച്ച ആന ഏറെ നേരം ഗതാഗതം തടസപ്പെടുത്തി. പിന്നീട് ആന തോട്ടത്തിലേക്ക് മാറിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചത്. പ്രദേശത്തുള്ള ആദിവാസി കോളനിയിലേക്കും തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലേക്കും ആന എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം

കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം. അഗ്‌നിരക്ഷാ സേന തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നു. നിരവധി കാറുകള്‍ക്ക് തീ പിടിച്ചു. 6 യൂണിറ്റ് അഗ്‌നി രക്ഷാ സേന സ്ഥലത്ത് എത്തി.

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തൃക്കൂര്‍ രംഗയ്യ റോഡില്‍ എസ് സി കോളനിയയ്ക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.