nctv news pudukkad

Author name: nctv news

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ തൃശ്ശൂര്‍ ചെറുകിട ജലസേചന ഡിവിഷനില്‍ കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ കനലാണ് ഇത്. ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി Read More »

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഡബ്‌ളിയു ഡി ആര്‍ എ ന്യൂഡല്‍ഹി, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. വിപണിയുടെ ചൂഷണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കര്‍ഷകര്‍ക്ക് വെയര്‍ഹൗസുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച്് കെഎസ്ഡബ്‌ളിയുസി റീജയണല്‍ മാനേജര്‍ രെഞ്ചു ക്ലാസ് നയിച്ചു. ഐസിഎം കണ്ണൂര്‍ ഡയറക്ടര്‍ വി.എന്‍. ബാബു,

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സംഘത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, കൊടകര ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില, എഫ്.എച്ച്.സി. കൊടകര അസി. സര്‍ജന്‍ ഡോ. സി.ഡി. കവിത, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ ഒ.വി. വിനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ത്രു, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളും

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, പി.ഡി. ജെയിംസ്, രജനി സുധാകരന്‍, സതി സുധീര്‍, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി Read More »

kappa

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കല്ലൂര്‍ വടക്കുമുറി സ്വദേശി തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊലപാതകം, വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 10 കേസ്സുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസുകളില്‍ നിരന്തരം പ്രതിയായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗമാണ് ഉത്തരവിറക്കിയത്. വരന്തരപ്പിളളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രമേഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി Read More »

ക്യു ആര്‍ കോഡ്

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ബിജി ഡേവിസ്, ലത ഷാജു, ഷിനി ജെയ്‌സണ്‍, കെ.വി നന്ദകുമാര്‍, സി.ഡി. സിബി, ടി.കെ.

കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു Read More »

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓര്‍ഡിനേറ്റര്‍ വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുത്ത 32 ക്ലബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ജി. സബിത, ബ്ലോക്ക്

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി Read More »

വേങ്ങാട് - ഉഴിഞ്ഞാൽ പാടം തോട് റോഡ് നവീകരിക്കുന്നു.

പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനൂപ് മാത്യു, ഹിമാദാസന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

പുതുക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വേങ്ങാട് ഉഴിഞ്ഞാല്‍ പാടം തോട് റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

കുഞ്ഞാലി പാറ കനാല്‍ ബണ്ട്

കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്തപാടം, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.

കുഞ്ഞാലി പാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷനായി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ സുധീഷ്, കൊടകര പട്ടിക

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു Read More »

gold rate

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവിലേക്ക്. പവന് 320 രൂപ വര്‍ധിച്ച് 47,120 രൂപയും ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5890 രൂപയുമായി.

സ്വര്‍ണവില വര്‍ധിച്ചു Read More »

mattathur glps

 കൊടകര ജി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്  മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു

 പ്രിന്‍സിപ്പല്‍ ഡിമ്പിള്‍ കെ. സണ്ണി ഉദ്്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.എസ്. ബീന അധ്യക്ഷത വഹിച്ചു. സൗമ്യ എം. മുക്കുളത്ത്, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സ്വപ്ന, ടി.ആര്‍. ഔസേപ് കുട്ടി, അന്നമ്മ, എം.എ. മീതു, എം.എന്‍. അജിതകുമാരി, മറിയമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. //

 കൊടകര ജി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്  മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു Read More »

kottolipadam road

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു

തിരക്കേറിയ വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ വശത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വേലൂപ്പാടം ഭാഗത്ത് കാനയില്‍ നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും മാലിന്യങ്ങളുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയത്. വീതി കുറഞ്ഞ റോഡില്‍ ഒരു വശത്ത് മണ്‍കൂനയും മറുവശത്ത് വൈദ്യുതി പോസ്റ്റുകളും കൊണ്ട് ഇട്ടതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ വന്നാല്‍ മണ്‍കൂനയില്‍ ഇടിക്കുമെന്ന അവസ്ഥയാണ്. റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ തള്ളിയ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റി സുഗമസഞ്ചാരം ഒരുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ്

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു Read More »

nss camp pudukad

നന്തിക്കര ജിഎച്ച്എസ്സ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ് ക്യാമ്പ് സമന്വയം 2023 പുതുക്കാട് ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗ്ഗീസ് ചാക്കോ, സുദേവന്‍, അധ്യാപികമാരായ ഫസീല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ മുക്ത നവകേരളം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ സന്ദേശം. 

നന്തിക്കര ജിഎച്ച്എസ്സ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ് ക്യാമ്പ് സമന്വയം 2023 പുതുക്കാട് ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു Read More »

parappukara panchayath

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി.എസ്. അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി.കിഷോര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സുരേന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു Read More »

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു

സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും, 400 മീറ്ററില്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും, ട്രിപ്പില്‍ ജംബ്ബില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ പഞ്ചായത്തിലെ ആദൂരില്‍ ബിജിത വേണുവിനെ ടി.എന്‍.പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഷെന്നി ആന്റോ പനോക്കാരന്‍, കല്ലൂര്‍ ബാബു, സുനില്‍ മുളങ്ങാട്ടുക്കര,പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പോള്‍സണ്‍ തെക്കുംപിടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടര്‍, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.

അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു Read More »

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി. ഐക്കരത്തറ തിലകന്റെ വസതിയില്‍ നടന്ന വാര്‍ഷികപൊതുയോഗം യോഗം ഡയറക്ടര്‍ കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ ബേബി കീടായി, ശാഖ പ്രസിഡന്റ് വിനോദ് പൊഴേക്കടവില്‍, സുരേഷ് ചിറ്റയത്ത്, സുനില്‍ ആറ്റപറമ്പില്‍, പി.വി.കുമാരന്‍, വിനോദ് വാലിപറമ്പില്‍, വിനിത സഹദേവന്‍, സുനിത വേണു എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി Read More »