എറണാകുളം നെട്ടൂരിലുള്ള കൃഷിവകുപ്പിന്റെ പരിശീലന കേന്ദ്രമായ ആർഎടിടിസിയിൽ വെച്ച് നിർമ്മിത ബുദ്ധിയും (എഐ) കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റൽ മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , മറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ സ്മാർട്ട് അഗ്രികൾച്ചർ ഫോർ സ്മാർട്ട് ഫാർമിംഗ് എന്ന വിഷയത്തിൽ ജനുവരി നാല് , അഞ്ച് തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ – 0484 2703838, 9383470961
മിഷൻ കോർഡിനേറ്റർ നിയമനം
കേരള സർക്കാർ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് ഡയറക്‌ടർ ഓഫ് ഫിഷറീസ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന വിലാസത്തിൽ ജനുവരി 5 നകം അപേക്ഷകൾ സമർപ്പിക്കണം.
പ്രായപരിധി 45 വയസ്സ് കവിയരുത്. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282936056, 9745470331.
സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായവരുടെ മക്കളില്‍ നിന്നും 2022 – 23 അധ്യായന വര്‍ഷത്തെ സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന – ദേശീയതലത്തില്‍ കലാ – കായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് 2024 ജനുവരി 15 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0487 2446545.
വാക്ക് ഇൻറർവ്യൂ
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്പെൻസറിലേക്കുള്ള ജി.എൻ.എം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.
സൗജന്യ തൊഴിൽ പരിശീലനം
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ വില്ലെടുത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരി മാസത്തിൽ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ദിവസമായിരിക്കും പരിശീലന കാലാവധി. ഭക്ഷണം താമസവുമുൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനാർത്ഥികൾ 18 നും 44 നും ഇടയിൽ പ്രായമുള്ളവരാകണം. പരിശീലന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കുവാൻ അർഹരല്ല. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 0487 2694412, 9447196324.
ശാരീരിക അളവെടുപ്പ് പരീക്ഷ
വനം-വന്യജീവി വകുപ്പിലെ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റ നമ്പര്‍ 408/ 2021) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പ് ഡിസംബര്‍ 28ന് രാവിലെ എട്ട് മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം കൃത്യസമയത്ത് എത്തണം. അന്നേദിവസം ടെസ്റ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കില്ല. ശാരീരിക അളവെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ജില്ലാ ഓഫീസില്‍ അന്നേദിവസം തന്നെ പ്രമാണ പരിശോധന നടത്തുന്നതിനാല്‍ പ്രൊഫൈല്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ട പ്രമാണങ്ങളുടെ അസല്‍ കരുതേണ്ടതാണ്.
അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു. കോമേഴ്‌സ്, മാത്ത്‌സ്, ഇക്കണോമിക്‌സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്, സെയില്‍സ് അസോസിയേറ്റസ്, സൂപ്പര്‍വൈസേഴ്‌സ്, എസ് എ പി ട്രെയ്‌നര്‍, ഫ്‌ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്‌സ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്‌സ്, ലേബഴ്‌സ്, ബില്ലിങ് അസോസിയേറ്റസ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, കുക്ക്, ഹെല്‍പ്പേഴ്‌സ് തുടങ്ങിയവയാണ് ഒഴിവുകള്‍. ബി എസ് സി/ എം എസ് സി മാത്ത്‌സ്, എം എ ഇക്കണോമിക്‌സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9446228282, 2333742.
വെറ്ററിനറി സര്‍ജന്‍
കൂടിക്കാഴ്ച ഒന്നിന് മുല്ലശ്ശേരി, തളിക്കുളം ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.