വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്
വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. കാട്ടാനശല്യം നേരിടാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തൃശൂരില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വേണമെന്നാണ് തൃശൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കുകയും ചെയ്യും.


















