nctv news pudukkad

Author name: nctv news

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

തൊഴിൽ മേള 7 ന് കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 – 24 തൊഴിൽമേള നടത്തുന്നു. ജില്ലയിലെ തൊഴിൽ മേളയുടെ ഉദ്ഘാടനം ചാലക്കുടി ഐടിഐയിൽ ഒക്ടോബർ 7 ന് രാവിലെ 10:30 ന് ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 2023 -24 തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ /എസ് സി ഡി ഡി /സ്വകാര്യ ഐടിഐകളിൽ

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

പാചകവാതക സബ്‌സിഡി

ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി

പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി ഉയര്‍ത്തി. 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയര്‍ത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്‌സിഡി കിട്ടുക.

ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി Read More »

obit

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം നടത്തി. കല്ലൂര്‍ വിഎല്‍പിഎസ് റിട്ട. അധ്യാപിക പരേതയായ പി.വി. ലില്ലിയാണ് ഭാര്യ. ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ ലാല്‍ജോ, ഷൈനി, ഷില്ല, എസ്.ജി.എസ്. ആന്‍ഡ് കമ്പനി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എംഡി, സാന്‍ജോ എന്നിവര്‍ മക്കളും കല്ലൂര്‍ വിഎല്‍പിഎസ്, റിട്ട. അധ്യാപിക ബീന ചാതേലി ആളൂര്‍, ജോണ്‍ പള്ളിക്കുന്നത്ത് മനക്കൊടി, രാജീവ്

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു Read More »

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 17.78 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, എല്‍ എസ് ജി ഡി കൊടകര ബ്ലോക്ക് എ.ഇ. രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈക്കില്‍ ഇന്ത്യയില്‍ ഒട്ടാകെ പര്യടനം നടത്തി

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി Read More »

pudukad panchayath

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

 വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഹിമ ദാസന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു Read More »

DEATH

 പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

 75 വയസ്സായിരുന്നു. വെങ്കിടങ്ങ് സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. കലാഭവന്‍ മണി ആലപിച്ച ഒട്ടുമിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ്. മണിക്ക് വേണ്ടി മാത്രം 200 ഓളം നാടന്‍ പാട്ടുകള്‍ അറുമുഖന്‍ രചിച്ചിട്ടുണ്ട്. കൂടാതെ സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും ആല്‍ബം സോങ്ങുകളും ഉള്‍പ്പടെ നിരവധി  പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്ക് പോകുമ്പോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന് തുടങ്ങി രചിച്ചവയില്‍ ഒട്ടുമിക്ക നാടന്‍ പാട്ടുകളും ഹിറ്റാണ്. മീനാക്ഷി കല്യാണം, ഉടയോന്‍ തുടങ്ങി സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

 പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു Read More »

പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു

അക്കരപ്പാഡി പള്ളത്ത് പൂഴിത്തറ സുധീറിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടിന്റെ ഒരു ഭാഗം ആന കുത്തി തകര്‍ത്ത നിലയിലാണ്. തോട്ടത്തിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെ സമീപ പ്രദേശങ്ങളില്‍ ആരുമില്ല. ഈ സമയം സുധീറിന്റെ ഭാര്യ ഷക്കീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ കരഞ്ഞ് ബഹളം വെച്ചതോടെ പുറത്തു നിന്ന് ചിന്നം വിളിച്ച് അലറിയ ആന തോട്ടത്തിലേക്ക് മടങ്ങി. ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. വീട്ടുമുറ്റത്ത് ആനയുടെ കാല്‍പാടുകള്‍

പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു Read More »

PUDUKAD RAILWAY STATION

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം

എറണാകുളം ഭാഗത്തേക്ക് 7.16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12.20 8.06447 ഗുരുവായൂർ – എറണാകുളം ഉച്ചയ്ക്ക് 2.17 ന് 9.16325 നിലമ്പൂർ – കോട്ടയം എക്‌സ്പ്രസ്സ് വൈകീട്ട് 5.59 ന് വടക്കോട്ട് തൃശൂർ ഭാഗത്തേക്ക് 1.06438 എറണാകുളം – ഗുരുവായൂർ പാസഞ്ചർ രാവിലെ 7.40 ന്2.16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 8.06 ന്3.16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12 .10 ന്4.06798 എറണാകുളം – പാലക്കാട്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം Read More »

GANDI JAYANDHI

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ആദരസൂചകമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ള്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സത്യത്തിന്റെ പാത പിന്തുടരാം. ഗാന്ധി ജയന്തി ആശംസകൾ.

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം Read More »

kerala news

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം Read More »

weather updates

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു Read More »

pudukad railway

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം

തൃശൂർ, ഷൊർണ്ണൂർ, തിരൂർ ഭാഗത്തേക്ക്(PF NO 2)1.06438 എറണാകുളം – ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന് 2 16326 കോട്ടയം – നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പ്പം എത്താം) 3 16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന് (ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി) 4.06798 എറണാകുളം – പാലക്കാട് മെമു വൈകീട്ട് 4.18 ന് 5 16307

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം Read More »

palapilly echippara road

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നവീകരിച്ചവയാണ് ഇരു റോഡുകളും. ബിഎം ആന്റ് ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ടൂറിസം മേഖലയ്ക്കടക്കം വലിയ ഉണര്‍വ്വ് നല്‍കും. പാലപ്പിള്ളി എച്ചിപ്പാറ റോഡിന് 8

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More »

pudukad station

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത്

ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. ആമോസ് മാമ്മന്‍, ഡിവൈഎസ്പിമാരായ വി.കെ. രാജു, പി.ആര്‍. ബിജോയ്, എസ്.പി. സുധീരന്‍, പി.എസ്. ബിജുകുമാര്‍, ടി.എസ്. സിനോജ്, ഇന്‍സ്‌പെക്ടര്‍ വിമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ എസ്പി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസാണ് പുതുക്കാട്ടേക്ക് മാറ്റിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്നപുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസായി നവീകരിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പി

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത് Read More »

pudukad mla

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി

പുതുക്കാട് മണ്ഡലത്തില്‍ പെട്ട ദേശീയപാതയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ ക്രമീകരങ്ങളും സംബന്ധിച്ച് നേരത്തെ നടന്ന യോഗ തീരുമാനപ്രകാരം നടപടികളുടെ തുടര്‍ച്ചയായിട്ടാണ് സന്ദര്‍ശനവും സ്ഥലം പരിശോധനയും നടന്നത്. കെ കെ. രാമചന്ദ്രന്‍ എംഎല്‍എ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത അസി. മെയിന്റനന്‍സ് എഞ്ചിനീയര്‍ കെ. സുധീഷ്, സുബ്രഹ്മണ്യന്‍ ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, സി.പി. സജീവന്‍, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഫ്രാന്‍സിസ്, പ്രജ്യോതി നികേതന്‍

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി Read More »

OBIT

നെന്മണിക്കര ധര്‍മ്മപാലന്‍ അന്തരിച്ചു

നെന്മണിക്കര കുണ്ടായില്‍ ധര്‍മ്മപാലന്‍ അന്തരിച്ചു. 94 വയസായിരുന്നു. സംസ്‌കാരം നടത്തി. പരേതയായ കൗസല്യയാണ് ഭാര്യ. വിനയന്‍, ഗോപി, വത്സന്‍, പരേതനായ ആനന്ദന്‍ എന്നിവര്‍ മക്കളും ശ്രീലത, ബീന, രേണുക, സിജി എന്നിവര്‍ മരുമക്കളുമാണ്.

നെന്മണിക്കര ധര്‍മ്മപാലന്‍ അന്തരിച്ചു Read More »

PUDIKAD PANCHAYATH LAPTOP DISTRIBUTION

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി, സുമ ഷാജു, എം.വി തോമാസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു Read More »

PUDUKAD PANCHAYATH

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ഉണര്‍വ്വ് 2023 ചെങ്ങാലൂരില്‍ സംഘടിപ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ഉണര്‍വ്വ് 2023 ചെങ്ങാലൂരില്‍ സംഘടിപ്പിച്ചു Read More »

mupliyam pallukunnu road

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച

റോഡിലൂടെ വെള്ളം കുത്തൊലിച്ചപ്പോള്‍ റോഡില്‍ മണ്ണ് നിറഞ്ഞു. ഇതോടെ റോഡിലൂടെയാണോ തോട്ടിലൂടെയാണോ വാഹനം ഓടിക്കുന്നത് എന്ന് മനസിലാകാതെ ഡ്രൈവര്‍മാരും ആശങ്കയിലായി. ഭാരവാഹനങ്ങള്‍ റോഡില്‍ താഴ്ന്നും ചെരിഞ്ഞുമൊക്കെയായി പോക്ക്. വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. റോഡരികത്ത് വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതെ നോക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ ബദ്ധപ്പാട്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ വൈകീട്ട് വരെയും യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റി അതികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ കടന്നുപോയതോടെ

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച Read More »