പുതുക്കാട് മണ്ഡലത്തില്‍ പെട്ട ദേശീയപാതയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ ക്രമീകരങ്ങളും സംബന്ധിച്ച് നേരത്തെ നടന്ന യോഗ തീരുമാനപ്രകാരം നടപടികളുടെ തുടര്‍ച്ചയായിട്ടാണ് സന്ദര്‍ശനവും സ്ഥലം പരിശോധനയും നടന്നത്. കെ കെ. രാമചന്ദ്രന്‍ എംഎല്‍എ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത അസി. മെയിന്റനന്‍സ് എഞ്ചിനീയര്‍ കെ. സുധീഷ്, സുബ്രഹ്മണ്യന്‍ ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, സി.പി. സജീവന്‍, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഫ്രാന്‍സിസ്, പ്രജ്യോതി നികേതന്‍ കോളേജ് പ്രിന്‍സിപ്പല്‍ ബിനു തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു. ആവശ്യമായ സര്‍വ്വേയുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും ഇതിനായുള്ള പ്രൊജക്റ്റ് ഉടന്‍ തയ്യാറാക്കി നല്‍കുമെന്നും ദേശീയപാത ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുക്കാട് ജംഗ്ഷനിലെ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനു തുടര്‍ നടപടികള്‍ കാലതാമസം കൂടാതെ സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി
