ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. ആമോസ് മാമ്മന്‍, ഡിവൈഎസ്പിമാരായ വി.കെ. രാജു, പി.ആര്‍. ബിജോയ്, എസ്.പി. സുധീരന്‍, പി.എസ്. ബിജുകുമാര്‍, ടി.എസ്. സിനോജ്, ഇന്‍സ്‌പെക്ടര്‍ വിമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ എസ്പി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസാണ് പുതുക്കാട്ടേക്ക് മാറ്റിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന
പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസായി നവീകരിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പി വി.കെ. രാജുവിനാണ് ഓഫീസിന്റെ ചുമതല. അഞ്ച് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉള്ളത്. റൂറല്‍ പരിധിയിലെ 19 സ്‌റ്റേഷനുകളിലെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കുന്നത് ഇനി മുതല്‍ പുതുക്കാട് ഓഫീസില്‍ നിന്നാകും.
സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത്
