പുതുക്കാട് സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നവീകരിച്ചവയാണ് ഇരു റോഡുകളും. ബിഎം ആന്റ് ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ടൂറിസം മേഖലയ്ക്കടക്കം വലിയ ഉണര്‍വ്വ് നല്‍കും. പാലപ്പിള്ളി എച്ചിപ്പാറ റോഡിന് 8 കോടി രൂപയും പുതുക്കാട് ചുങ്കം റോഡിന് 3 കോടി രൂപയും ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിമ്മിനി ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നു കൊണ്ടാണ് 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്ന മികച്ച നിലവാരത്തിലുള്ള രണ്ടര കി.മീ ദൈര്‍ഘ്യമുള്ളതാണ് പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡ്.