റോഡിലൂടെ വെള്ളം കുത്തൊലിച്ചപ്പോള്‍ റോഡില്‍ മണ്ണ് നിറഞ്ഞു. ഇതോടെ റോഡിലൂടെയാണോ തോട്ടിലൂടെയാണോ വാഹനം ഓടിക്കുന്നത് എന്ന് മനസിലാകാതെ ഡ്രൈവര്‍മാരും ആശങ്കയിലായി. ഭാരവാഹനങ്ങള്‍ റോഡില്‍ താഴ്ന്നും ചെരിഞ്ഞുമൊക്കെയായി പോക്ക്. വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. റോഡരികത്ത് വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതെ നോക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ ബദ്ധപ്പാട്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ വൈകീട്ട് വരെയും യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റി അതികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ കടന്നുപോയതോടെ റോഡ് ഏറെക്കുറെ തകര്‍ന്നനിലയിലായി. അധികൃതര്‍ ഊര്‍ജ്ജിതമായി നടപടി കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.