ഇഞ്ചക്കുണ്ടില്‍ കാര്‍ മരക്കുറ്റിയിലിടിച്ച് മറിഞ്ഞു; റോഡരികിലെ അപകടക്കെണികള്‍ മാറ്റണമെന്ന് നാട്ടുകാര്‍
ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് ഓഫീസിനു മുന്‍പിലായി കാര്‍ റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ച് മറിഞ്ഞു. ശനിയാഴ്ച രാത്രി 9.30 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പത്തുകുളങ്ങര സ്വദേശികളായ 2 പേര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇഞ്ചക്കുണ്ട് റോഡിന്റെ അരികുകളില്‍ പലയിടത്തും തേക്കിന്റെ മരക്കുറ്റികള്‍ നീക്കം ചെയ്യാതെ കിടക്കുന്നത് അപകടഭീഷണിയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും ഇടയ്ക്കിടെ അപകടത്തില്‍പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ നിന്ന് തൊട്ടടുത്തായി അപകടഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് മരക്കുറ്റികള്‍ നിലകൊള്ളുന്നതെന്നും ഇവ നീക്കം ചെയ്യുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ …



















