nctv news pudukkad

nctv news

പഴയ പകയോ തെറ്റിദ്ധാരണയോ? ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ആക്രമണം; പ്രതി അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് 17 വയസ്സുള്ള വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കൊരുമ്പിശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവിനെ (21) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വെച്ച് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഒരു സംഘർഷത്തിൽ പരാതിക്കാരനായ …

പഴയ പകയോ തെറ്റിദ്ധാരണയോ? ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ ആക്രമണം; പ്രതി അറസ്റ്റിൽ Read More »

സ്ഥാനാർത്ഥി പട്ടികയ്ക്ക് മുൻപേ പൊട്ടിത്തെറി! തൃശൂർ സീറ്റ് ക്രൈസ്തവർക്ക് വിറ്റുവെന്ന് ‘സേവ് കോൺഗ്രസ്’

സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചാണ് ഡി.സി.സി ഓഫീസിന് മുന്നിലടക്കം വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് തൃശൂരിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പോസ്റ്ററുകൾ ഉയർന്നത്. തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ …

സ്ഥാനാർത്ഥി പട്ടികയ്ക്ക് മുൻപേ പൊട്ടിത്തെറി! തൃശൂർ സീറ്റ് ക്രൈസ്തവർക്ക് വിറ്റുവെന്ന് ‘സേവ് കോൺഗ്രസ്’ Read More »

പുതുക്കാട് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ. രാമചന്ദ്രൻ വീണ്ടും കളത്തിൽ

പുതുക്കാട് നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ കെ.കെ. രാമചന്ദ്രൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് കെ.കെ. രാമചന്ദ്രൻ വീണ്ടും ജനവിധി തേടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നതോടെ എൽ.ഡി.എഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കെ.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ …

പുതുക്കാട് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ. രാമചന്ദ്രൻ വീണ്ടും കളത്തിൽ Read More »

കൊരട്ടിയിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; 4 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ 96 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്തുകാരൻ കുടുങ്ങി!

കൊരട്ടിയിൽ ദേശീയപാതയിൽ സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 96.45 ഗ്രാം അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കൊല്ലം സ്വദേശി ഷംനാദിനെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. ലഹരി കടത്താൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് ലഹരിമരുന്നുമായി വരികയായിരുന്ന ഷംനാദിന്റെ കാറിനെ പാലിയേക്കര ടോൾ പ്ലാസ മുതൽ പോലീസ് പിന്തുടർന്നു. പൊലീസിനെ …

കൊരട്ടിയിൽ സിനിമാ സ്റ്റൈൽ ചേസിംഗ്; 4 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ 96 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്തുകാരൻ കുടുങ്ങി! Read More »

ജോസിന്റെ മരണത്തിന് പിന്നിലെ ‘അനധികൃത ആയുധം’: തോക്ക് കൈമാറിയ ജസ്റ്റിനും റീഗനും അറസ്റ്റിൽ

ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈമാറിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം സ്വദേശി ജസ്റ്റിൻ മാത്യു, ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ പത്തിന് രാത്രിയാണ് പുല്ലൂർ ആസാദ് റോഡ് സ്വദേശി കുറ്റിക്കാടൻ ജോസിനെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ …

ജോസിന്റെ മരണത്തിന് പിന്നിലെ ‘അനധികൃത ആയുധം’: തോക്ക് കൈമാറിയ ജസ്റ്റിനും റീഗനും അറസ്റ്റിൽ Read More »

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 57 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി തൃശ്ശൂർ സൈബർ പൊലീസിന്റെ വലയിൽ!

വ്യാജ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പൊലീസ് സംഘം പിടികൂടി. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ ടി. അഖിൽ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് സൈബർ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ കിഴുത്താണി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവാവിനെ വലയിലാക്കിയത്. 2025 ജൂൺ മുതൽ …

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 57 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി തൃശ്ശൂർ സൈബർ പൊലീസിന്റെ വലയിൽ! Read More »

കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്!

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ ടഗ് ഓഫ് മത്സരത്തില്‍ പുരുഷ – വനിത വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജ് ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും, വനിതാ വിഭാഗത്തില്‍ മൂന്നാം വര്‍ഷവുമാണ് സഹൃദയ കോളജ് വിജയികളാകുന്നത്. പുരുഷ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും, പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. …

കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്! Read More »

ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ

വെള്ളികുളങ്ങര റിസർവ് വനങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വിൽപ്പന നടത്തിവന്നിരുന്ന കുപ്രസിദ്ധ ചന്ദനക്കള്ളക്കടത്തുകാരൻ ‘വീരപ്പൻ ജോയി’ വനംവകുപ്പിന്റെ പിടിയിലായി. വെള്ളികുളങ്ങര വില്ലേജിൽ മാവിൻചുവട് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയിയെയാണ് 58 കിലോഗ്രാം ചന്ദനത്തടിയുമായി റെയിഞ്ച് ഓഫീസർ കെ.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളികുളങ്ങര ഭാഗത്ത് സ്കൂട്ടറിൽ ചന്ദനത്തടി കഷണങ്ങൾ എത്തിച്ച് മാഫിയ സംഘങ്ങൾക്ക് കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് ജോയിയെ വനംവകുപ്പ് സംഘം സാഹസികമായി പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 58 കിലോയോളം ചന്ദനത്തടിയും സംഘം കസ്റ്റഡിയിലെടുത്തു. വനത്തിൽ …

ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ Read More »

അളഗപ്പനഗറിലെ അറിവിൻ അങ്കണം വികസിക്കുന്നു; ക്ലാസ് മുറികളുടെ നിർമ്മാണത്തിന് ശിലാസ്ഥാപനമായി

സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് അളഗപ്പനഗർ പഞ്ചായത്ത് എൽ.പി സ്കൂൾ. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അഡീഷണൽ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോ-ഓഡിനേറ്റർ എൻ.കെ രമേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനിൽ പാലപ്പറമ്പിൽ, വാർഡ് മെമ്പർമാരായ ലിറ്റി മെജോ, പ്രിൻസൻ തയ്യാലക്കൽ, കെ. വിജീഷ്കുമാർ, വി.കെ വിനീഷ്, എം.എൻ രാഗേഷ്, സജ്‌ന ഷിബു, …

അളഗപ്പനഗറിലെ അറിവിൻ അങ്കണം വികസിക്കുന്നു; ക്ലാസ് മുറികളുടെ നിർമ്മാണത്തിന് ശിലാസ്ഥാപനമായി Read More »

അവസാന സന്ദേശം മാർച്ച് രണ്ടിന്; വിദേശത്ത് ജോലിക്ക് പോയ 21-കാരനെ കണ്ടെത്താൻ സഹായം തേടി കുടുംബം

തൃശൂർ: മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച് വിദേശത്തേക്ക് പോയ തൃശൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. അളഗപ്പനഗർ പഞ്ചായത്തിലെ വരന്തരപ്പിള്ളി കുന്നത്തുപാടം കാഞ്ഞിരത്തംകുന്നേൽ ജിജോ ജോണിന്റെ മകനായ ജോയൽ ജിജോയെ (21) കുറിച്ചാണ് രണ്ടാഴ്ചയായി യാതൊരു വിവരവുമില്ലാത്തത്. മകനെ കണ്ടെത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു. പാലക്കാടുള്ള ഏജൻസി വഴി ഡൽഹി ആസ്ഥാനമായുള്ള ‘അക്വാ ഓഷ്യൻ ഷിപ്പ് മാനേജ്‌മെന്റ്’ എന്ന കമ്പനിയിലാണ് ജോയലിന് ജോലി ലഭിച്ചത്. ഈ മാസം 13-ാം തീയതിയാണ് ജോയൽ നാട്ടിൽ …

അവസാന സന്ദേശം മാർച്ച് രണ്ടിന്; വിദേശത്ത് ജോലിക്ക് പോയ 21-കാരനെ കണ്ടെത്താൻ സഹായം തേടി കുടുംബം Read More »

ചിമ്മിനിയിൽ കാട്ടാന ആക്രമണം: ഫയർലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

ചിമ്മിനി വന്യജീവി സങ്കേതത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. എച്ചിപ്പാറ ഉന്നതി കോളനിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി ഉൾക്കാട്ടിലെ വിറകുതോട് ഭാഗത്തുവെച്ചായിരുന്നു സംഭവം. വേനൽക്കാലത്ത് വനത്തിനുള്ളിൽ തീ പടരുന്നത് തടയാനായുള്ള ‘ഫയർലൈൻ’ (തീത്തട) നിർമ്മാണ ജോലികൾക്കായി പോയതായിരുന്നു കുമാറടങ്ങുന്ന സംഘം. ഉൾക്കാട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി മാറിയെങ്കിലും കുമാറിന് രക്ഷപ്പെടാനായില്ല. ആനയുടെ ആക്രമണത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു.

ആളൂർ പൊലീസിന്റെ ബിഗ് ആക്ഷൻ; വധശ്രമക്കേസ് പ്രതിക്ക് ജാമ്യമില്ലാ വാറണ്ട്, ഒടുവിൽ റിമാൻഡ്

ആളൂരിൽ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്ന യുവാവിനെതിരെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം പൊലീസ് നടപടി സ്വീകരിച്ചു. കാരൂർ സ്വദേശി ഷാഫിയെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവുകൾ ലംഘിച്ചതിനെത്തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചാണ് പ്രതിയെ പിടികൂടിയത്. ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ ഇല്ലത്തുപറമ്പിൽ ഷാഫിക്കെതിരെയാണ് ശക്തമായ നിയമനടപടി ഉണ്ടായിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഷാഫി നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തടയാനാണ് ബിഎൻഎസ്എസ് 129-ാം …

ആളൂർ പൊലീസിന്റെ ബിഗ് ആക്ഷൻ; വധശ്രമക്കേസ് പ്രതിക്ക് ജാമ്യമില്ലാ വാറണ്ട്, ഒടുവിൽ റിമാൻഡ് Read More »

ചേർപ്പിലെ ക്രൂരകൃത്യം; ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ ഭാര്യയും കാമുകനും കുറ്റക്കാർ! ശിക്ഷാവിധി മാർച്ച് 13-ന്

ചേർപ്പ് പാറക്കോവിലിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ബീരുവും, രണ്ടാം പ്രതിയും മൻസൂറിന്റെ ഭാര്യയുമായ രേഷ്മ ബീവിയുമാണ് കുറ്റക്കാരെന്ന് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാവിധി മാർച്ച് 13-ന് പ്രസ്താവിക്കും. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിനാണ് കോടതിയിൽ ഇപ്പോൾ നീതി നടപ്പാകുന്നത്. 2021 ഡിസംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേർപ്പിൽ വാടകയ്ക്ക് …

ചേർപ്പിലെ ക്രൂരകൃത്യം; ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ ഭാര്യയും കാമുകനും കുറ്റക്കാർ! ശിക്ഷാവിധി മാർച്ച് 13-ന് Read More »

ലോക്ക് ചെയ്ത കാറിൽ പിസ്റ്റളും ആത്മഹത്യാക്കുറിപ്പും; ഇരിങ്ങാലക്കുടയിൽ 57-കാരന്റെ മരണത്തിൽ നടുക്കം

ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാം മുല്ലക്കാട് അംഗൻവാടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസും കുടുംബവും കഴിഞ്ഞ ആറുമാസമായി മുല്ലക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതൽ കാർ ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. രാത്രി ഒമ്പത് മണിയായിട്ടും കാർ അവിടെത്തന്നെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. കാർ ഉള്ളിൽ നിന്നും ലോക്ക് …

ലോക്ക് ചെയ്ത കാറിൽ പിസ്റ്റളും ആത്മഹത്യാക്കുറിപ്പും; ഇരിങ്ങാലക്കുടയിൽ 57-കാരന്റെ മരണത്തിൽ നടുക്കം Read More »

വരന്തരപ്പിള്ളിയിൽ ലഹരി മാഫിയയുടെ ‘ഡംപിങ് യാർഡ്’; ചാക്കുകളിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങൾ

വരന്തരപ്പിള്ളി മാട്ടുമലയിൽ ജനവാസ മേഖലയ്ക്ക് സമീപം വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗശൂന്യമായ പാറമടയ്ക്ക് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് നൂറിലധികം ചാക്കുകളിലായി ഹാൻസ് ശേഖരം തള്ളിയിരിക്കുന്നത്. മാട്ടുമലയിലെ പാറമടയ്ക്ക് സമീപം വിറകെടുക്കാൻ എത്തിയ സ്ത്രീകളാണ് ചാക്കുകൾ പറമ്പിൽ ചിതറിക്കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വരന്തരപ്പിള്ളി എസ്‌എച്ച്‌ഒ കെ.എൻ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ നീന മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാന റോഡിൽ നിന്നും …

വരന്തരപ്പിള്ളിയിൽ ലഹരി മാഫിയയുടെ ‘ഡംപിങ് യാർഡ്’; ചാക്കുകളിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങൾ Read More »

പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പുതുക്കാട് രാപ്പാള്‍ നമ്പിയത്ത് വീട്ടില്‍ സൂരജ് ആണ് മരിച്ചത്. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. യാത്രാമധ്യേ പൂച്ച കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ഭുവനേശ്വരി അമ്മ എന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിനടിയില്‍ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ ഒരു മണിക്കൂറിലേറെ …

പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം Read More »

മുപ്ലിയത്ത് വനിതാദിന വാക്കത്തോണ്‍ സംഘടിപ്പിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്ലിയം യൂണിറ്റും വ്യാപാരി വ്യവസായി ഏകോപന സമിതി മുപ്ലിയം യൂണിറ്റ് വനിതാ വിംഗും സംയുക്തമായി മുപ്ലിയത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു. വരന്തരപ്പിള്ളി പൊലീസ് എസ്എച്ച്ഒ കെ.എന്‍. മനോജ് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കോഓര്‍ഡിനേറ്റര്‍ സിന്ധു രവി പ്രസംഗിച്ചു. മുപ്ലിയത്തു നിന്നും ആരംഭിച്ച് വാക്കത്തോണ്‍ വരന്തരപ്പിള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ.ടി ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലില്ലി …

മുപ്ലിയത്ത് വനിതാദിന വാക്കത്തോണ്‍ സംഘടിപ്പിച്ചു Read More »

കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം

കല്ലൂര്‍ മഠംവഴിക്കു സമീപമുള്ള വളവില്‍ നിയന്ത്രണംവിട്ട് ചരക്കുലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ആറേകാലിനായിരുന്നു അപകടം. വൈദ്യുത പോസ്റ്റ് മീറ്ററുകളോളം ഇടിച്ചുതെറിപ്പിച്ച് വീട്ടുമതിലിലേയ്ക്ക് മറിയുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വൈദ്യുത കമ്പികളും സര്‍വീസ് വയറുകളും പൊട്ടിയിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി. കൊപ്ര കയറ്റി പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രയില്‍ വളവില്‍ ലോറി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പുതുശേരിപ്പടി ജോസിന്റെ വീടിനുമുന്‍പിലെ അലങ്കാര മതിലും റിമോട്ട് …

കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം Read More »

സിപിഐയിൽ പോര് മുറുകുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പണത്തിന് മുൻഗണനയെന്ന് സി.സി മുകുന്ദൻ എംഎൽഎ

സി.പി.ഐയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പരസ്യമായ തര്‍ക്കം. നിലവിലെ എംഎല്‍എയായ സി.സി. മുകുന്ദനെ മാറ്റി മുന്‍ എം.എല്‍.എ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും സാമ്പത്തിക സ്വാധീനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നിലെന്നും മുകുന്ദന്‍ എം.എല്‍.എ ആരോപിച്ചു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും, എന്നാല്‍ മോശം പ്രകടനം കാഴ്ചവെച്ച അവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയല്ലെന്നും സി.സി. മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ലെന്നും …

സിപിഐയിൽ പോര് മുറുകുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പണത്തിന് മുൻഗണനയെന്ന് സി.സി മുകുന്ദൻ എംഎൽഎ Read More »

സർക്കാരിന്റെ പ്ലാൻ സ്കീം: തൃശ്ശൂർ റൂറലിന് പുതിയ വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ

സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പൊലീസിന് അനുവദിച്ച പുതിയ വാഹനങ്ങൾ സേവനത്തിന് സജ്ജമായി. നാഷണൽ ഹൈവേയിലെ സുരക്ഷ ഉറപ്പാക്കാൻ മഹീന്ദ്ര സ്കോർപ്പിയോയും, അടിയന്തിര സാഹചര്യങ്ങൾക്കായി അത്യാധുനിക ആംബുലൻസും ജില്ലയ്ക്ക് ലഭിച്ചു. ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. 2025-26 വർഷത്തെ പ്ലാൻ സ്കീമിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത 146 പുതിയ വാഹനങ്ങളിൽ നിന്നാണ് തൃശ്ശൂർ റൂറലിന് അർഹമായ വിഹിതം ലഭിച്ചത്. ഫെബ്രുവരി …

സർക്കാരിന്റെ പ്ലാൻ സ്കീം: തൃശ്ശൂർ റൂറലിന് പുതിയ വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ Read More »