nctv news pudukkad

മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍

കൈപ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ മൊബൈല്‍ ഷോപ്പിലെത്തിയ യുവാവിനെ മദ്യലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണനാംകുളം ഏറാക്കല്‍ വീട്ടില്‍ സൂരജ്, പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പടിഞ്ഞാറുള്ള മൊബൈല്‍ ഷോപ്പിലെത്തിയ ചാമക്കാല സ്വദേശി യദുവിനെ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ കടയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് യദുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം യദുവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും പ്രതികള്‍ തട്ടിയെടുത്തു. തോളിനും പുറത്തും കുത്തേറ്റ യദു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ അഞ്ചിലധികം കടകളില്‍ ഇവര്‍ ഗുണ്ടാപ്പിരിവ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കയ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള സൂരജ് 25 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.

ഒല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള വിഷ്ണു എട്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ മണികണ്ഠന്‍, ജി എ എസ് ഐ മാരായ രാജേഷ്, പി.കെ. രാജേഷ്, ജോബി, ജോസഫ്, രമേഷ്, ജി എസ് സി പി ഒ മാരായ സുനില്‍കുമാര്‍, ജ്യോതിഷ്, രജനീഷ്, സിനോജ്, സി പി ഒ വിപിന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *