nctv news pudukkad

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; സി.സി. മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം മസൂദ് ഒടുവിൽ പിടിയിൽ!

സി.സി. മുകുന്ദൻ എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതി. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ് പിടിയിൽ. അന്തിക്കാട് പൊലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ് പൊലീസ് വലയിലായത്. സി.സി. മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി.

പൊലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹൈക്കോടതി കഴിഞ്ഞാഴ്ച മസൂദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. വി.എസ്. സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ പാർട്ടിയാണ് സിസി മുകുന്ദന്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. മസൂദിനെ മാറ്റണമെന്ന് സി.സി. മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി തയ്യാറായിരുന്നില്ല. മസൂദിനെ ചൊല്ലിയുള്ള തർക്കമാണ് സി.സി. മുകുന്ദനെയും സിപിഐയെയും രണ്ട് തട്ടിൽ എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *