മാട്ടുമലയിൽ വീണ്ടും മണ്ണെടുപ്പ്; നിയമം ലംഘിച്ച് 7 അടി താഴ്ചയിൽ ഖനനം
തൃശൂർ ജില്ലയിലെ ചെങ്ങാലൂർ മാട്ടുമലയിൽ വീടുനിർമ്മാണത്തിന്റെ മറവിൽ വ്യാപകമായ മണ്ണെടുപ്പ് നടക്കുന്നു. അധികൃതരുടെ അനുമതി ദുരുപയോഗം ചെയ്ത് മലഞ്ചെരുവിൽ വൻ ഇടുക്കുകൾ രൂപപ്പെടുത്തിയത് പ്രദേശത്തെ വീടുകളെയും കൃഷിയിടങ്ങളെയും അപകടത്തിലാക്കിയിരിക്കുകയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ വില്ലേജ് സർവ്വെ നമ്പർ 1064-ൽ ഉൾപ്പെടുന്ന പ്രദേശത്താണ് നിയമലംഘനം നടക്കുന്നത്. വീടിന് തറയെടുക്കാൻ പഞ്ചായത്ത് എഞ്ചിനീയർ നൽകിയ അനുമതിയുടെ മറവിലാണ് 7 അടിയോളം ആഴത്തിൽ മണ്ണ് നീക്കം ചെയ്തത്. 32 ഡിഗ്രി ചെരിവുള്ള ഈ …
മാട്ടുമലയിൽ വീണ്ടും മണ്ണെടുപ്പ്; നിയമം ലംഘിച്ച് 7 അടി താഴ്ചയിൽ ഖനനം Read More »



















