പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മിഥുന്‍ റോഷ് ക്ലാസ് നയിച്ചു.