ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു
റിവര്‍ സ്ലൂയിസ് വാല്‍വിലൂടെയും ജലവൈദ്യുത പദ്ധതിയുടെയും വാല്‍വുകള്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഡാമില്‍ 69.53 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 67.30 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ 2 ദിവസങ്ങളായി മഴ പൂര്‍ണമായും നിലച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച ഡാം പൂര്‍ണമായും അടക്കുകയായിരുന്നു.