nctv news pudukkad

Author name: nctv news

ബാലസംഘം കൊടകര ഏരിയ സമ്മേളനം കടമ്പോട് വെച്ച് സംസ്ഥാനകമ്മിറ്റി അംഗം ആയിഷ നിഹ്മ ഉദ്ഘാടനം ചെയ്തു

ദേവികൃഷ്ണ അധ്യക്ഷയായി.സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. രാജന്‍, ബാലസംഘം ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍റാം, ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവന രാജന്‍, വൈസ് പ്രസിഡന്റ് അനുരാഗ് മംഗലശ്ശേരി , എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. ദേവിക, ഏരിയ കോര്‍ഡിനേറ്റര്‍ പി.എന്‍. വിഷ്ണു, കണ്‍വീനര്‍ സി.വി. സുധ, ജോയിന്റ് കണ്‍വീനര്‍ പി.സി. സുബ്രന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി. ഉമേഷ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി ടി.എസ്. ഷാനിത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആവണി അനില്‍കുമാര്‍ (പ്രസിഡന്റ്),

ബാലസംഘം കൊടകര ഏരിയ സമ്മേളനം കടമ്പോട് വെച്ച് സംസ്ഥാനകമ്മിറ്റി അംഗം ആയിഷ നിഹ്മ ഉദ്ഘാടനം ചെയ്തു Read More »

AITUC PALAPILLY MEETING- NCTV NEWS - NCTV LIVE

മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ്സ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികളും ഇടപടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റബ്ബര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പാലപ്പിള്ളി 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

തൊഴിലാളികളുടെ നിയമപരമായ ചികില്‍സാ ആനുകൂല്യങ്ങള്‍ തടഞ്ഞു വെയ്ക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റുകളുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി ഇക്കാരത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടണമെന്നും സമ്മേളനം ആവശ്യപെട്ടു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എ. ജോയ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, എഐടിയുസി മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, സിപിഐ വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി ബിനോയ് ഞെരിഞ്ഞാംപ്പിള്ളി, പാലപ്പിള്ളി ലോക്കല്‍ സെക്രട്ടറി എം.ബി. ജലാല്‍, ജു മൈലത്ത്, നിമ്മി

മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ്സ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികളും ഇടപടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റബ്ബര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പാലപ്പിള്ളി 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

m-m-lawrance- cpm leader karala- death person- nctv newws - nctv news live- pudukad news

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളിൽ പ്രമുഖനാണ്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു Read More »

കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു

സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സ്വയം തൊഴില്‍ ആര്‍ജിക്കുന്നതിന് വേണ്ടി ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനമാണ് സംഘടിപ്പിച്ചത്. രസക്കൂട്ട്, കൃഷിക്കൂട്ടം, ജലം ജീവിതം എന്നീ മേഖലകളിലാണ് പരിശീലനം നടത്തിയത്. കൃഷിക്കൂട്ടത്തില്‍ മാതൃക കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ഇ.കെ തമ്പാന്‍, കുട്ടികള്‍ക്ക് പ്ലംബിംഗ് മേഖലയെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സ് എന്നിവരെ ചടങ്ങില്‍

കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു

പനിന്തടം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് സിംല ഹസ്സന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍ പ്രസിഡന്റ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ബക്കര്‍ പെന്‍ കോ, ലേബീബ് ഹസ്സന്‍, പി.കെ. ബഷീര്‍, നവാസ്, ഷൈജു പട്ടിക്കാട്ടുകാരന്‍, ഔസേഫ് ചെരടായി, സുഹറ, അബ്ദുമജീദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു Read More »

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു

പൂര്‍വാധ്യാപകന്‍ ഇളയത് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ സ്മൃതികള്‍ പങ്കു വയ്ക്കലും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.എം. ഉഷ, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ രാജേഷ്, പൂര്‍വാധ്യാപകരായ വിജയരാഘവന്‍, രാമന്‍കുട്ടി, വിമല, ശാരദ, രാജലക്ഷ്മി, കനക, പൂര്‍വ്വവിദ്യാര്‍ഥികളായ ടി. രാജേഷ്, പ്രീതാബായി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു Read More »

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട്, ഗ്രാമീണ മത്സരങ്ങള്‍, ഓണകളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമാപന ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ സുഭാഷ്, നിനവ് ക്ലബ് സെക്രട്ടറി വി.കെ. അനീഷ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ടി. ദീപക്, സംഘാടക സമതി കണ്‍വീനര്‍ സാഹിത്യ ജിതേഷ്, തൊഴിലുറപ്പ് മേറ്റ് രോഷ്ണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു Read More »

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി

ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. 

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി Read More »

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

മുതിര്‍ന്ന അംഗം എം.വി. കൃഷ്ണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന സമാജം അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്‍, മദ്ധ്യ മേഖല സെക്രട്ടറി എ.സി. സുരേഷ്, ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്‍, ടി. ഉണ്ണികൃഷ്ണന്‍, ഉഷദാസ്, എ. അച്ചുതന്‍, ടി.വി. രാജന്‍ വാരിയര്‍,

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു Read More »

pm jay- nctv news- nctv live- pudukad news-ayushman+bharat+pradhan+mantri+jan+arogya+yojana

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന

വരുമാനം കണക്കിലെടുക്കാതെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ആരോഗ്യസാമ്പത്തിക സൗകര്യങ്ങളുടെ പരിമിതി മൂലം പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക്, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാല്‍ ഇത് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളതോ അല്ലെങ്കില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസോ അതില്‍

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന Read More »

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരേയും ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ നവചൈതന്യ ബ്രദര്‍ ബേബി ആലുവ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരന്‍, നവചൈതന്യ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പോള്‍ ഇയ്യനം, കൈക്കാരന്‍ റപ്പായി കാളന്‍, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, മദ്യവിരുദ്ധസമിതി ട്രഷറര്‍ ബാബു പണ്ടാരി, സെക്രട്ടറി

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു Read More »

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ഷാജു മാണി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍, ഐഎന്‍ടിയുസി പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് മേപ്പുറത്ത്, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പയ്യപ്പിള്ളി, പഞ്ചായത്തംഗം എന്‍.എം. പുഷ്പകാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈജു പയ്യപ്പിള്ളി, സി.വി. രവി, വിജയന്‍ നാലത്ത്, ജോസ് ചാക്കേരി, തിലകന്‍ കല്ലിക്കട, കൊച്ചുണ്ണി, വിത്സന്‍, ദാസന്‍ പേരിയില്‍, ജോണ്‍, കെ.യു.

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു Read More »

പുത്തന്‍കാട് ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്ട് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തില്‍ കുമ്മാട്ടി ആഘോഷം സംഘടിപ്പിച്ചു

പുത്തന്‍കാട് നിന്നും വെട്ടുകാട് സെന്ററിലേക്ക് നടത്തിയ കുമ്മാട്ടി ആഘോഷത്തില്‍ ശിങ്കാരിമേളം, ദേശ കുമ്മാട്ടി, പുലിക്കളി, കുതിര പുറത്ത് മഹാബലി, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അകമ്പടി നല്‍കി. തുടര്‍ന്ന് വനിതകളുടെ ഓണക്കളിയും അരങ്ങേറി. വയനാട് ദുരന്തത്തില്‍ പേരകുട്ടികളെയും കൂട്ടി രക്ഷപ്പെടുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ട മുത്തശ്ശിയുടെയും മക്കളുടെയും ദൃശ്യാവിഷ്‌ക്കാരം ഘോഷയാത്രയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രക്ക്  സിനിഷ് പുല്ലാനിക്കന്‍, കെ.ആര്‍. കൃഷ്ണകുമാര്‍, കെ.ആര്‍. ശങ്കരനാരയണന്‍, റിജോ, കെ. ചന്ദ്രന്‍, റിജോ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

പുത്തന്‍കാട് ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്ട് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തില്‍ കുമ്മാട്ടി ആഘോഷം സംഘടിപ്പിച്ചു Read More »

കൊടകര ഏകലവ്യ കലാ കായിക സമിതിയും കൊടകര ഒയാസിസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

പുതുമുഖ ചലച്ചിത്ര താരം ഗോകുല്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ്് ജോസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഏകലവ്യ കലാകായിക സമിതി സെക്രട്ടറി ടി.ജി. അജോ, ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ കൈതോല നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.

കൊടകര ഏകലവ്യ കലാ കായിക സമിതിയും കൊടകര ഒയാസിസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു Read More »

പോങ്കോത്ര മാഞ്ചാക്കല്‍ കരുണാകരന്‍ (70) അന്തരിച്ചു

പോങ്കോത്ര മാഞ്ചാക്കല്‍ കരുണാകരന്‍ (70) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് വീട്ടുവളപ്പില്‍. വസുമതിയാണ് ഭാര്യ. അരുണ്‍, അനുജ എന്നിവര്‍ മക്കളും കൃഷ്ണപ്രിയ, ആദിഷ് എന്നിവര്‍ മരുമക്കളുമാണ്.

പോങ്കോത്ര മാഞ്ചാക്കല്‍ കരുണാകരന്‍ (70) അന്തരിച്ചു Read More »

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍. റോസിയാണ് ഭാര്യ. ജോഷി, ബിജു, ബൈജു, ഷൈനി എന്നിവര്‍ മക്കളും ജിന്‍സി, ഐവി എന്നിവര്‍ മരുമക്കളുമാണ്.

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു Read More »

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചത്തിരിഞ്ഞ് വീട്ടുവളപ്പില്‍.

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു Read More »

ഒല്ലൂര്‍ പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു

പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് കൊഴുക്കുള്ളി ഓര്‍മ്മകൂട് ശ്മശാനത്തില്‍. പരേതയായ കൊച്ചുമോളാണ് ഭാര്യ. പരേതനായ ഗോപി, ഒല്ലൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റും ദേശാഭിമാനി ലേഖകനുമായ സുരേഷ് എടക്കുന്നി എന്നിവര്‍ മക്കളും ശാന്ത, ഷിജാബി എന്നിവര്‍ മരുമക്കളുമാണ്.

ഒല്ലൂര്‍ പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു Read More »

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന്.

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു Read More »

paliyekara toll plaza- amballur block- nctv news- nctv live- onam- thrissur news- p[udukadnwews- pudukad live news

ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി

പുതുക്കാട്, ആമ്പല്ലൂര്‍ സിഗ്നലുകളിലും വലിയ തിരക്കായിരുന്നു. ഉത്രാടദിവസം വൈകിട്ട് തിരക്ക് ഏറെയായി. ടോള്‍പ്ലാസയ്ക്ക് ഇരുഭാഗത്തുമുള്ള മണലി, പാലിയേക്കര പാലങ്ങളുടെ മുകളില്‍ വരെ ടോളിലേക്കുള്ള വരികള്‍ നീണ്ടു.

ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി Read More »