nctv news pudukkad

nctv news logo
nctv news logo

മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ്സ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികളും ഇടപടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റബ്ബര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പാലപ്പിള്ളി 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

AITUC PALAPILLY MEETING- NCTV NEWS - NCTV LIVE

തൊഴിലാളികളുടെ നിയമപരമായ ചികില്‍സാ ആനുകൂല്യങ്ങള്‍ തടഞ്ഞു വെയ്ക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റുകളുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി ഇക്കാരത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടണമെന്നും സമ്മേളനം ആവശ്യപെട്ടു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എ. ജോയ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, എഐടിയുസി മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, സിപിഐ വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി ബിനോയ് ഞെരിഞ്ഞാംപ്പിള്ളി, പാലപ്പിള്ളി ലോക്കല്‍ സെക്രട്ടറി എം.ബി. ജലാല്‍, ജു മൈലത്ത്, നിമ്മി സുഭാഷ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.കെ. സുധീഷ,് പി.ബി മനോജ്, കെ.കെ. രവി, പി.എ. ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.എ. ജോയ് (പ്രസിഡണ്ട്) ടി.കെ. സുധീഷ് ജനറല്‍ സെക്രട്ടറി, ച ക്രോടി സെയ്തലവി (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *