nctv news pudukkad

ACCIDENT

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക്

ദേശീയപാത നന്തിക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ സ്വദേശികളായ റിച്ചാര്‍ഡ്, എബിസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വരികയായിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റിച്ചാര്‍ഡിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എബിസണെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. …

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക് Read More »

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു

ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

കുരിയച്ചിറയില്‍ ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പില്‍ ഷാജിയുടെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. വീടിന്റെ മതില്‍ തകര്‍ത്തു. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഡ്രൈവര്‍ താഹിര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരുന്നു ആംബുലന്‍സ്.

കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു; 15ഓളം പേർക്ക് പരുക്ക്

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പഴയ കോടതിപ്പടി സ്‌റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 8.15 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരില്‍ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആര്‍ടിസി ബസ്സില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ദേശീയപാതയില്‍ 3 വാഹനങ്ങളിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി

ദേശീയപാതയിലെ മരത്താക്കര കുഞ്ഞനംപാറ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളുടെ പുറകിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി അപകടം. ചരക്കുലോറിയുടെ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്കുള്ള സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി, അതിനു പിറകിലായി ഉണ്ടായിരുന്ന കാറും ചരക്ക് ലോറിയും ആണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ കാത്തുകിടക്കുകയായിരുന്ന ഈ വാഹനങ്ങളുടെ പിറകില്‍ മറ്റൊരു ചരക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് ലോറികള്‍ക്കിടയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു. …

ദേശീയപാതയില്‍ 3 വാഹനങ്ങളിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി Read More »

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു

പറപ്പൂക്കര മുത്രത്തിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മുത്രത്തിക്കര സെന്ററില്‍ കാരിക്കോട് ഭാഗത്ത് ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. നന്തിക്കര ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറിലേയ്ക്കും ബൈക്കിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചു തൊട്ടടുത്ത കടമുറിയിലേയ്ക്കും പതിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു. കുണ്ടുകാട് …

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു Read More »

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർക്ക് ​ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് …

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു Read More »

നന്തിക്കരയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ടെംപോയിലേക്ക് ആംബുലൻസ് ഇടിച്ച് അപകടം

ദേശീയപാതയില്‍ നന്തിക്കര യുടേണിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ടെംപോയില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. ചൊവ്വാഴ്ച രാവിലെ 10മണിയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ടെംപോ ബ്രേക്ക് നഷ്ടപ്പെട്ട ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ ടെംപോയില്‍ അതേ പാതയിലൂടെ വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ടെംപോയിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലന്‍സില്‍ ഡ്രൈവറടക്കം 2 പേരാണ് യാത്രചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

തലോരില്‍ വീണ്ടും അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലും കെഎസ്ആര്‍ടിസി ബസിലും ഇടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. പനയംപാടം സ്വദേശി എടക്കുന്നിക്കാരന്‍ കുട്ടനാണ് പരുക്കേറ്റത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് കുട്ടന്‍ കെഎസ്ആര്‍ടിസി ബസിന്റെ വശത്തേക്ക് തതെറിച്ചുവീഴുകയായിരുന്നു. തലയില്‍ സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍സിടിവിക്ക് ലഭിച്ചു. ഏതാനും ദിവസം മുന്‍പ് ഈ ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ …

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക് Read More »

മരത്താക്കരയിൽ ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് പേർക്ക് പരുക്ക്

ദേശീയപാത മരത്താക്കരയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് 5 പേര്‍ക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി രാകേഷ്, ബസ്സ് ജീവനക്കാരന്‍ ചേര്‍ത്തല സ്വദേശി ഉണ്ണികൃഷ്ണന്‍, യാത്രക്കാരായ കൊല്ലം സ്വദേശി പ്രശാന്ത്, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, തമ്പാനൂര്‍ സ്വദേശി ലത എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ …

മരത്താക്കരയിൽ ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് പേർക്ക് പരുക്ക് Read More »

ചെറുവത്തൂര്‍ ബസ് അപകടം: മരണം രണ്ടായി

കുന്നംകുളം ചെറുവത്തൂരില്‍ സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരിയായ 18 വയസ്സുള്ള റിയ ഫാത്തിമ, അയ്യംപറമ്പ് സ്വദേശി 51 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്. മരുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആണ് തങ്കമണി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുന്നംകുളം – പട്ടാമ്പി റോഡില്‍ താഴത്തെ പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് …

ചെറുവത്തൂര്‍ ബസ് അപകടം: മരണം രണ്ടായി Read More »

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു; എട്ട് പേർക്ക് പരുക്ക്.

കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചത്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.

ഒല്ലൂരിൽ വീണ്ടും അപകടം; കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി

ഒല്ലൂരിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച പുലർച്ചെയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റി. അതേസമയം, കഴിഞ്ഞ ദിവസം ഒല്ലൂർ കമ്പനിപ്പടിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒല്ലൂരിൽ വീണ്ടും അപകടമുണ്ടായത്.//

ദേശീയപാത ആമ്പല്ലൂരില്‍ 7 കാറുകള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല

ദേശീയപാത ആമ്പല്ലൂരില്‍ മേല്‍പ്പാലത്തിന് സമീപം 7 കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍പില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങള്‍ ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ചെറിയതോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരുമരണം. തൃശ്ശൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറും തലകീഴായി മറിഞ്ഞിട്ടുണ്ട്. ഇതിലെ യാത്രക്കാരെയും ആശുപത്രിയിലേക്ക് …

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക് Read More »

മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക്

ദേശീയപാത മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധിപ്പേര്‍ക്ക് പരുക്ക്. ബസ് യാത്രക്കാരായ 9 പേര്‍ പരുക്കുകളോടെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് പ്രഥമിക വിവരം. ശനിയാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്‌വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കുണ്ട്. അപകടത്തില്‍പെട്ട …

മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക് Read More »

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു

ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ ലോറിയും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിറകില്‍ വരികയായിരുന്ന കാര്‍ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ ഒരേ ട്രാക്കിലായ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ മുന്‍ഭാഗത്ത് കുടുങ്ങി. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്ന് …

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു Read More »

ഇഞ്ചക്കുണ്ടില്‍ കാര്‍ മരക്കുറ്റിയിലിടിച്ച് മറിഞ്ഞു; റോഡരികിലെ അപകടക്കെണികള്‍ മാറ്റണമെന്ന് നാട്ടുകാര്‍

ഇഞ്ചക്കുണ്ടില്‍ ഫോറസ്റ്റ് ഓഫീസിനു മുന്‍പിലായി കാര്‍ റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ച് മറിഞ്ഞു. ശനിയാഴ്ച രാത്രി 9.30 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പത്തുകുളങ്ങര സ്വദേശികളായ 2 പേര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇഞ്ചക്കുണ്ട് റോഡിന്റെ അരികുകളില്‍ പലയിടത്തും തേക്കിന്റെ മരക്കുറ്റികള്‍ നീക്കം ചെയ്യാതെ കിടക്കുന്നത് അപകടഭീഷണിയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും ഇടയ്ക്കിടെ അപകടത്തില്‍പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ നിന്ന് തൊട്ടടുത്തായി അപകടഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് മരക്കുറ്റികള്‍ നിലകൊള്ളുന്നതെന്നും ഇവ നീക്കം ചെയ്യുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ …

ഇഞ്ചക്കുണ്ടില്‍ കാര്‍ മരക്കുറ്റിയിലിടിച്ച് മറിഞ്ഞു; റോഡരികിലെ അപകടക്കെണികള്‍ മാറ്റണമെന്ന് നാട്ടുകാര്‍ Read More »

ഒല്ലൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആരുടെയും പരുക്ക് ഗുരുതരമല്ല

ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ്സും പാലപ്പിള്ളി റൂട്ടിലോടുന്ന സുമംഗലീസ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഒല്ലൂര്‍ പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11 കാലോടെയായിരുന്നു അപകടം.

ആമ്പല്ലൂർ അടിപ്പാതയിൽ ലോറി അപകടം: പാലാ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്, രക്ഷപ്പെടുത്തിയത് കാബിൻ വെട്ടിപ്പൊളിച്ച്

ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയില്‍ ലോറി ഇടിച്ച് അപകടം. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപൊളിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ കോട്ടയം പാലാ സ്വദേശി ജയന് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് സംഭവം. പാലായില്‍ നിന്നും പാലക്കാട്ടേക്ക് കരിഓയില്‍ കൊണ്ടുപോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അടിപ്പാതയുടെ പാര്‍ശ്വഭിത്തിയ്ക്ക് മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള കോണ്‍ക്രീറ്റ് ഭീമിലാണ് ലോറി വന്നിടിച്ചത്. പുതുക്കാട് പൊലീസും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് ലോറിയിലെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.