nctv news pudukkad

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

തലോരില്‍ വീണ്ടും അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലും കെഎസ്ആര്‍ടിസി ബസിലും ഇടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. പനയംപാടം സ്വദേശി എടക്കുന്നിക്കാരന്‍ കുട്ടനാണ് പരുക്കേറ്റത്.

റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് കുട്ടന്‍ കെഎസ്ആര്‍ടിസി ബസിന്റെ വശത്തേക്ക് തതെറിച്ചുവീഴുകയായിരുന്നു. തലയില്‍ സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍സിടിവിക്ക് ലഭിച്ചു. ഏതാനും ദിവസം മുന്‍പ് ഈ ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ തട്ടിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞിരുന്നു. ഇവിടെ റോഡിലേക്ക് കയറ്റി വാഹനങ്ങള്‍ അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. കാല്‍നടയാത്രക്കാരുടെ പാത കയ്യേറിയാണ് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *