nctv news pudukkad

nctv news logo
nctv news logo

latest news

sadaram

ബിആര്‍സി കൊടകരയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം സാദരം 2023 എന്ന പേരില്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, ലിജോ ജോസ്, മുന്‍ ബിപിസി കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

innocent funeral

ഇന്നസെന്റിന് വിട നല്‍കി നാട്‌

ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.

mathikunnu road

നവീകരിച്ച തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. 355 മീറ്റര്‍ നീളമുള്ള റോഡില്‍ കോണ്‍ക്രീറ്റും ടാറിങ്ങും, ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കള്‍ക്കാണ് 2020-2021 വര്‍ഷത്തില്‍ തുക മാറ്റിവെച്ചത്. യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

can tcr

കാന്‍ തൃശൂരിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തും പുതുക്കാട് താലൂക്കാശുപത്രിയും സംയുക്തമായി ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. കെ.യു. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദര ന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, ഡോ. സൈമണ്‍ ടി. ചുങ്കത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

innocent passed away

ഇനിയില്ല ആ നിറചിരി

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വൈകീട്ട് 3 മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്റ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

krishi nasam

മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം

ഏകദേശം പതിനായിരത്തോളം വാഴകള്‍ മേഖലയില്‍ ഒടിഞ്ഞുനശിച്ചതായാണ് അനൗദ്യേഗിക കണക്കുകള്‍. വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട്, നീരാട്ടുകുഴി,പോത്തന്‍ചിറ, അമ്പനോളി എന്നിവിടങ്ങളിലാണ് കാറ്റില്‍ നാശം ഉണ്ടായത്. ഇതില്‍ കൊടുങ്ങ, കോപ്ലിപ്പാടം, നീരാട്ടുകുഴി പ്രദേശങ്ങളില്‍ മാത്രം അയ്യായിരത്തിലേറെ വാഴകള്‍ നശിച്ചു. ജാതികൃഷിക്കും കാറ്റ് കനത്ത നാശം വിതച്ചു. കൊടുങ്ങ, കോപ്ലിപ്പാടം പ്രദശേങ്ങളിലാണ് ജാതി മരങ്ങള്‍ കടപുഴകി വീണിട്ടിട്ടുള്ളത്. റബര്‍, കവുങ്ങ്. തെങ്ങ് എന്നീ കാര്‍ഷിക വിളള്‍ക്കും നാശം നേരിട്ടു. കാറ്റില്‍ നാശം നേരിട്ട കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, സമീപത്തെ …

മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം Read More »

മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍

പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വരച്ച മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍. സ്റ്റേഷനിലെ നിറം മങ്ങിയ ചുമരുകളും വിദ്യാര്‍ത്ഥികള്‍ കഴുകി വൃത്തിയാക്കി. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുനരുജ്ജീവനം പദ്ധതി സ്റ്റേഷനില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് കെ.എസ്. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ശരത്ത് …

മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ Read More »

പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് ഈ ആവശ്യമുന്നയിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. വാസുപുരം ചെമ്പുചിറ റോഡിലുള്ള പാലത്തിനു സമീപം പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിനുള്ളിലും പുറത്തും നിരവധി ചാക്കുകളിലായാണ് അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഹരിത കര്‍മസേന സംഭരിക്കുന്ന അജൈവ മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്നും മാലിന്യചാക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണെന്നും രവീന്ദ്രനാഥ് …

പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നു Read More »

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് …

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു Read More »

aacident ex mla

ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ പഠനോത്സവം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു

സഹവികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ അധ്യക്ഷനായിരുന്നു. ടിസിവി റിപ്പോര്‍ട്ടര്‍ സരീഷ് വരന്തരപ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. തോമസ് മംഗലന്‍, പ്രധാനാധ്യാപിക കെ.പി. മിനിമോള്‍, എസ്. രാഗേഷ്, ഡിനി സുശീല്‍, ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ പ്രൊജക്ടുകള്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

CHANDRAN OBIT

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വെടിക്കെട്ട് ജോലിക്കാരനുമായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

നന്തിപുലം കുന്നമ്പിള്ളി വീട്ടില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ദീപാരാധനക്കുള്ള കതിന ഒരുക്കിയ ശേഷമാണ് കുഴഞ്ഞ് വീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

congress pudukad

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമെന്നാരോപിച്ച് പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് എസ്ബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ ഉദ്‌ലാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, എ.ബി. പ്രിന്‍സ്, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.

RAIN

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നാളെ മുതൽ 17ആം തീയതി വരെയുള്ള തീയതികളില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

thaneer panthal

വേനലിനെ ചെറുക്കാന്‍ നാടെങ്ങും തണ്ണീര്‍ പന്തല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലും തണ്ണീര്‍ പന്തല്‍ ആരംഭിച്ചു

 നന്തിക്കര സെന്ററില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. സംഭാരം, തണ്ണിമത്തന്‍, ഒആര്‍എസ് ലായനി എന്നിവയാണ് പന്തലില്‍ ലഭ്യമാകുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

cow

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നും മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും അത്യുഷ്ണത്തിൽ നിന്ന് രക്ഷിക്കുന്നതിന്ശുദ്ധമായ തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം. വായു സഞ്ചാരമുള്ള തൊഴുത്തും …

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് Read More »

kallichithra colony

കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി വാഗ്ദാനം നല്‍കപ്പെട്ട ഭൂമിക്കു വേണ്ടി നാലു പതിറ്റാണ്ടോളം നീണ്ട സമരങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി

ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്ത് നടാംപാടം കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്കാണ് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം കൂടി വിതരണം ചെയ്തു. ഊരുമൂപ്പന്‍ ഗോപാലനും സമരനേതാവ് പുഷ്പനും ഉള്‍പ്പെടെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയം റവന്യൂ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു. നടാംപാടം കള്ളിച്ചിത്ര സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

nenmanikara haritha karmasena

നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള വാഹനം കൈമാറി

എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ കര്‍മ്മ സേനാംഗങ്ങള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ മുഖ്യാതിഥിയായി.വി.ടി.വിജയലക്ഷ്മി, എം.ബി.സജിന്‍, കെ.വി.ഷാജു, കെ.അജിത തുടങ്ങിയവര്‍ സംസാരിച്ചു. എസ്ബിഐഎം ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനം വാങ്ങിയത്.

thanal vayojana prgm

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ തണല്‍ വയോജന സര്‍ഗ്ഗോത്സവം 2023 പുതുക്കാട് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ് എം.വി. യതീന്ദ്രദാസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, രശ്മി ശ്രീശോഭ് തണല്‍ ഭാരവാഹികളായെ എ.കെ. പുരുഷോത്തമന്‍, ടി.കെ. ചാത്തുണ്ണി, എന്‍.ഡി. ഈനാശു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കലാപരിപാടികളും …

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ തണല്‍ വയോജന സര്‍ഗ്ഗോത്സവം 2023 പുതുക്കാട് സംഘടിപ്പിച്ചു Read More »