മലയാളികളുടെ മനം നിറയെ ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവം കൂടിയായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുഫലം അനുസരിച്ചാണ് ഈ കാലത്തും കാര്‍ഷിക പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുന്നതെന്നതിനാല്‍ വിഷു കാര്‍ഷിക പ്രവൃത്തിയുടെതെന്നുതന്നെ സ്പഷ്ടമാകുന്നു. ഐശ്വര്യത്തിന്റെ സന്ദേശം നല്‍കുന്ന ആഘോഷദിനത്തില്‍ ഏവര്‍ക്കും എന്‍സിടിവി യുടെ വിഷു ആശംസകള്‍.
ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു
