2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി
ഐടി മേഖലയില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച് പ്രായോഗികമാക്കുന്നതിന് ഹൈസ്‌കൂളുകള്‍ക്ക് നല്‍കി വരുന്നതാണ് ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാര നേട്ടത്തോടെ ലിറ്റില്‍ കൈറ്റ്‌സ് മത്സരത്തില്‍ ഹാട്രിക് വിജയം നേടി മുന്നോട്ട് കുത്തിക്കുകയാണ് മണ്ണംപെട്ട മാതാ ഹൈസ്‌കൂള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സാക്ഷരതക്ക് തെളിവായി ഇവിടെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ശ്രദ്ധിച്ചാല്‍ മതി. നിയമസഭ ലോകസഭ ഇലക്ഷനുകളില്‍ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പത്താം ക്ലാസിലെ കുട്ടികള്‍ തന്നെ ഉണ്ടാക്കി. അവര്‍ തന്നെ പ്രോഗ്രാം …