തൃക്കൂര് ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ് …