ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍വ്വഹിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, റെഡ് റിബ്ബണ്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിളംബരറാലിയോട് കൂടിയാണ് ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ …



















