നെല്ലായിയില്‍ പെട്ടിക്കട കുത്തിതുറന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ പൂവ്വച്ചാല്‍ പുശ്ശേരി വീട്ടില്‍ ഷിജു ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു സംഭവം.
നെല്ലായി സ്വദേശി കൊട്ടുവളപ്പില്‍ വീട്ടില്‍ ശശീന്ദ്രന്‍ നടത്തിവരുന്ന കടയിലാണ് ഇയാള്‍ മോഷണശ്രമം നടത്തിയത്. ശശീന്ദ്രന്‍ പുലര്‍ച്ചെ കട തുറക്കാനായി കടയിലെത്തിയ സമയമാണ് പ്രതി കടകുത്തിതുറക്കുന്നതായി കണ്ടത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പത്രവിതരണക്കാരായ ആളുകളെ വിളിച്ച് കൂട്ടി പ്രതിയെ തടഞ്ഞ് വെച്ച് കൊടകര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഷിജു കണ്ണൂര്‍ പേരാവൂര്‍, ആലക്കോട് പൊലീസ് സ്‌റ്റേഷന്‍ പരിധികളിലായി രണ്ട് മോഷണക്കേസുകളില്‍ പ്രതിയാണ്.
കൊടകര പൊലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ ജെര്‍ലിന്‍ വി സ്‌കറിയ, എസ് ഐ സുരേഷ്, ഗ്രേഡ് എസ് ഐ എം.ജെ. ലിജോ, ഗ്രേഡ് എസ് സി പി ഒമാരായ ലെനിന്‍, സജീഷ് കുമാര്‍, സി പി ഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






