തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 100% വിജയം നേടിയ തലോര്‍ ദീപ്തി സ്‌കൂളിനെയും, ഗ്രാമപഞ്ചായത്തിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച ക്രിസ്‌റ്റോയെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സന്തോഷ് മുണ്ടന്‍ മാണി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീല മനോഹരന്‍, ഫാദര്‍ പോള്‍ മോസസ്സ്, സ്‌കൂള്‍ …