രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95% വിജയം. കഴിഞ്ഞവര്‍ഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍. സയന്‍സില്‍ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ് 71.93%, കൊമേഴ്‌സ് 82.75%. ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് വിഷയത്തില്‍ 193544 പേര്‍ പരീക്ഷ എഴുതിയതില്‍ 168975പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 74482 പേര്‍ പരീക്ഷ എഴുതിയതില്‍ 53575 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 100879 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 89455 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികളാണ്, കൂടുതല്‍ മലപ്പുറത്ത്. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയില്‍ 87.55%, കുറവ് പത്തനംതിട്ട ജില്ലയില്‍ 76.59%. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28495 പേര്‍ പരീക്ഷ എഴുതിയതില്‍ 22338 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതല്‍ വിജയം. സയന്‍സില്‍ 78.76 ശതമാനവും, ഹ്യുമാനിറ്റീസില്‍ 71.75 ശതമാനവും കൊമേഴ്‌സില്‍ 77.76 ശതമാനവും വിജയം നേടി.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം
