nctv news pudukkad

nctv news logo
nctv news logo

latest news

job vacancy

തൊഴിലവസരവും അറിയിപ്പും

സൗജന്യ സ്വയം തൊഴില്‍ പരിശീലനം വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417. ഷോര്‍ട്ട് ഫിലിം …

തൊഴിലവസരവും അറിയിപ്പും Read More »

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ് …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു Read More »

sparsham 2023

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു

കൊടകര ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ പരിശോധനയോടുകൂടി തുടങ്ങിയ പരിപാടി കൊടകര ഗ്രാമപഞ്ചായത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത് അംഗം വി.ഡി സിബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടകര ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരണം നടത്തി. കൊടകര ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഗീതാഞ്ജലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി.ജെ. തെരേസ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷൈനി തോമസ് ടി, നിമി ജോസ് പി, ഡോക്ടര്‍, നേഴ്‌സ്, …

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു Read More »

kodakara station

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാളെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. കനകമല സ്വദേശി ഇരിങ്ങാമ്പിള്ളി 32 വയസുള്ള രമേഷാണ് അറസ്റ്റിലായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് താഴേക്കാട് പനങ്ങോടന്‍ വീട്ടില്‍ ക്രിസ്‌റ്റോയെ ഇയാള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറില്‍ പരുക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

pravasi sangam

കേരള പ്രവാസി സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലിങ്ങപ്പുറം അധ്യക്ഷനായി. ജോഷി സി. മഞ്ഞളി, ഷാജു കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

kodakara school

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു

വിദ്യാലയത്തിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിദ്യാലയത്തിലെ കൃഷിയിടത്തില്‍ നടന്ന ഞാറു നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി.ഡി. സിബി, അസി. കൃഷി ഓഫീസര്‍ വി.വി. ഗിരിജ , പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് വലിയ പുരയ്ക്കല്‍, പ്രധാനാധ്യാപിക ടി. ഷീല, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, ക്ലബ്ബ് കണ്‍വീനര്‍ …

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു Read More »

sandra davis

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ്. …

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ Read More »

road closed

അളഗപ്പനഗര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡില്‍ ഗതാഗത നിയന്ത്രണം

അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടൂര്‍ കനാല്‍ കള്‍വര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

teachers wanted

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഗണിതം താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിതയോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി തിങ്കളാഴ്ച (20.11.2023) ഉച്ചക്ക് 2ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ടതാണ്.

JOB VACANCY

തൊഴിലവസരം

തൊഴില്‍ മേള 21ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ …

തൊഴിലവസരം Read More »

NALLAYI TEMPLE

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധര്‍മശാസ്ത്താവിന്റെ കോവിലില്‍ പുതിയതായി പണി കഴിപ്പിച്ച നടപ്പുരയുടെ സമര്‍പ്പണം നടന്നു

ക്ഷേത്രം മേല്‍ശാന്തി നടുവത്തു കൃഷ്ണന്‍ നമ്പൂതിരിയും കീഴ്ശാന്തി മാതുക്കാര്മുക്ക് മുരളി, സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് എന്‍ വി, സെക്രട്ടറി കൃഷ്ണന്‍ എന്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .  ക്ഷേത്രത്തിലെ തിരുവുത്സവം 2024 ജനുവരി 23 മുതല്‍ 29 വരെ നടക്കും.

alagappa panchayath

പൂക്കോട് ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അലക്‌സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര ഗുണനിയന്ത്രണ ഓഫീസര്‍ പി വി  രാധിക, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ ശാലിനി എന്നിവര്‍ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിമിത ജോസ്, തൃക്കൂര്‍ സംഘം പ്രസിഡന്റ് ഷംസുദ്ദീന്‍, അഡ്വ. ബാബുരാജ്, രാധാകൃഷ്ണന്‍, രജിനി ഗോപിനാഥന്‍, ടിസി മോഹനന്‍, ഇ സി പൊറിഞ്ചു, സോണിയ പിന്റോ, കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.

ഗതാഗത നിയന്ത്രണം

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു. വെളളിക്കുളങ്ങര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടയുള്ള ഹെവി വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന് പന്തല്ലൂര്‍ നെല്ലായി വഴി പോകേണ്ടതും ആളൂര്‍ അഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടകര ഓവര്‍ ബ്രിഡ്ജ് കടന്ന് പോട്ട …

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു Read More »

HARITHA SABHA

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി

പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഭാഗ്യവതി ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ. വിനീഷ്, അശ്വതി പ്രവീണ്‍, പ്രിന്‍സി ഡേവീസ്, സജന ഷിബു, ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അശ്വതി, ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്‌കര്‍, കോര്‍ഡിനേറ്റര്‍ ശശിപ്രകാശ് …

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി Read More »

HARITHA SABHA PKD

മാലിന്യമുക്ത കേരളം, മാലിന്യ മുക്ത പുതുക്കാടിന്റെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു മുഖ്യാതിഥിയായിരുന്നു. അസി. സെക്രട്ടറി എം.പി. ചിത്ര, ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ ഹര്‍ഷ ലോഹിദാക്ഷന്‍, വി ഇ ഒ എം.വി. ധന്യ, എച്ച് ഐ എ.സി. ശ്രുതി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ എടുത്തു.

NAVAKERALASADASU

നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു

 കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, ടി.എസ്. ബൈജു, എന്‍. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലതല നവ …

നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു Read More »

സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു.

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു. അനുമോദന യോഗം പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിസന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കല്ലൂര്‍ ബാബു, ഡേവിസ് അക്കര, പോള്‍സന്‍ തെക്കും പീടിക, ഹേമലത സുകുമാരന്‍, ഷെന്നി ആന്റോ പനോക്കാരന്‍, സലീഷ് ചെമ്പാറ എന്നിവര്‍ പ്രസംഗിച്ചു.

seminar

ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏക ആയുര്‍വ്വേദം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു

 കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ്, കൊടകര കൃഷി ഓഫിസര്‍ പി.വി.സ്വാതിലക്ഷ്മി, വെറ്ററിനറി സര്‍ജന്‍ ഡോ. പി. ഗോപികൃഷ്ണന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിനി ജെ. മൂഞ്ഞേലി,  മാനസിക വിഭാഗ മെഡിക്കല്‍ ഓഫിസര്‍ ഡോ. തുഷാര ജോയ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ബിജു ബാലകൃഷ്ണന്‍, പുത്തുക്കാവ് ക്ഷീര കര്‍ഷക സൊസൈറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍, ലൈജി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. ഔഷധസസ്യ കര്‍ഷകയായ …

ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏക ആയുര്‍വ്വേദം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ ജി.എല്‍.പി.

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗവും പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റുമായ സുരേന്ദ്രന്‍ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.എസ്. സുമേഷ് പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി ബിജു തെക്കനെയും സി.എസ്.സുരേന്ദ്രനെ വൈസ് …

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി Read More »

faspady

മറ്റത്തൂരിലെ സാംസ്‌കാരിക സംഘടനയായ ഫാസ് പാഡിയുടെ ആഭിമുഖ്യത്തില്‍ എം. വിജയലക്ഷ്മി ടീച്ചര്‍ സ്മാരക ചിത്രരചന മല്‍സരം കോടാലി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണമേനോന്‍, വി.കെ. കാസിം, സുനില്‍ സപര്യ, സീത കുമാരന്‍, ശിവന്‍ തണ്ടാശേരി, ഐ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.