ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠന്‍, മേല്‍ശാന്തി കുട്ടന്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 7 ഞായറാഴ്ചയാണ് കാവടി മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ 6.30 മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, 8 മണി മുതല്‍ ഉച്ചക്ക് 2 വരെ വിവിധ സെറ്റുകളുടെ കാവടിയാട്ടം, വൈകിട്ട് 6.30ന് ദീപാരാധന, 7.30 മുതല്‍ മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയും രാത്രി 8.30 മുതല്‍ വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരിക്കും. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവ ചൈതന്യ, വേല്‍മുരുക, മൂന്നുമുറി ടൗണ്‍ സെറ്റ്, ശാന്തിനഗര്‍ സെറ്റ് 8 കാവടി സെറ്റുകള്‍ അണിനിരക്കും.