nctv news pudukkad

nctv news logo
nctv news logo

latest news

കേരള കര്‍ഷകസംഘം മറ്റത്തൂര്‍മേഖലാ കണ്‍വെന്‍ഷന്‍ ചെമ്പുച്ചിറയില്‍ സംഘടിപ്പിച്ചു

കേരള കര്‍ഷകസംഘം കൊടകര ഏരിയ കമ്മിറ്റി ട്രഷറര്‍ എം.പി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, മേഖല ട്രഷറര്‍ പി.സി. അജയ്‌ഘോഷ്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും പ്രമേയം മുഖേന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

varakara home destroyed

ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോടില്‍ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ താമസിക്കുന്ന പറാപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു. വാര്‍ഡ് അംഗം പി.കെ. ശേഖരന്‍ സ്ഥലത്തെത്തിയിരുന്നു.

mupliyam madapillykavu temple

മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

 ഉഷപൂജ, ഗണപതിഹോമം, രുദ്രാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്‌സേവ എന്നിവയും ഉണ്ടായിരുന്നു. അന്നദാനവും ഒരുക്കിയിരുന്നു.

kodaly road

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല

മഴപെയ്യുമ്പോള്‍ റോഡില്‍ തളം കെട്ടുന്ന വെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുവേണം പ്രദേശവാസികള്‍ക്ക് കോടാലിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍. വിദ്യാര്‍ത്ഥികളും ഈ വെള്ളക്കെട്ട് താണ്ടിയാണ് സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ റോഡില്‍ വെള്ളക്കെട്ടുള്ളതായും പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തുള്ള വീട്ടുകിണറുകളില്‍ വെള്ളം മലിനപ്പെടുന്നതായും മറ്റു വീടുകളില്‍ നിന്ന് ശുദ്ധജലം കൊണ്ടുവന്ന് കുടിക്കേണ്ട ഗതികേടിലാണെന്നും …

കോടാലി വെള്ളിക്കുളങ്ങര റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണ് വെള്ളക്കെട്ടുളളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല Read More »

mattathur harithakarmasena

അജൈവമാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാതൃകയായി

കഴിഞ്ഞ ദിവസം കോടാലിയിലെ എംസിഎഫില്‍ പാഴ്‌വസ്തുക്കള്‍ തരംതിരിക്കുന്നതിനിടയിലാണ് എട്ടാം വാര്‍ഡ് ഹരിതസേനാംഗമായ ആമിനയ്ക്ക്  2190 രൂപ  ലഭിച്ചത്. അപ്പോള്‍ തന്നെ പണം ഹരിതകര്‍മ സേന കോ ഓഡിനേറ്ററെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയുമായിരുന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമക്ക് തുക കൈമാറി.

ente nadu maravanchery

മറവാഞ്ചേരിയില്‍ മുപ്ലിയം റോഡിന് ഇരുവശത്തും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടിത്തെളിച്ച് എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകര്‍

ചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ച് ഇരുചക്രവാഹനക്കാര്‍ക്കോ കാല്‍നടയാത്രകാര്‍ക്കോ വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ മറ്റൊരു പൊതുപരിപാടിയിലേക്ക് അതുവഴിപോയ പുതുക്കാട് നിയോജകം മണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തന്റെ വാഹനം നിറുത്തി ഇറങ്ങി എന്റെ നാട് മറവാഞ്ചേരി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ച് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ നാട് മറവാഞ്ചേരി ജനറല്‍ കണ്‍വീനര്‍മാരായ ബിജു മരാശ്ശാരി, സാബു പായമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

nellayi digital survey

നെല്ലായി വില്ലേജ് ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു  

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എ. ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡംഗങ്ങളായ നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, എ. രാജീവ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു, തൃശൂര്‍ സര്‍വെ സൂപ്രണ്ട് സി.പി. അനിത എന്നിവര്‍ പ്രസംഗിച്ചു.

pudukadmla

പുതുക്കാട് വേങ്ങാട് ഉഴിഞ്ഞാല്‍ പാടം റോഡ് നാടിന് സമര്‍പ്പിച്ചു

റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 24.9 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.

കോടാലി ജി.എല്‍.പി സ്‌കൂളില്‍ വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐ.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, ഡയറക്ടര്‍ ബോര്‍ഡംഗം ബിന്ദു ശിവദാസ്, സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാ കായിക സമിതിയുടെയും ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഏകലവ്യ കലാ കായിക സമിതിയുടെ പുതിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫും നടത്തി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ടി.ജി അജോ, പഞ്ചായത്തംഗം സി.ഡി. സിബി, ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, ക്യാമ്പ് കോഡിനേറ്റര്‍ സജീവ് കുമാര്‍, എം.കെ. ജോര്‍ജ്, ടി.സി. ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു

പുതുക്കാട് എസ്‌ഐ ലാലു യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ നിത്യ, ജാഗ്രത സമിതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍ ടീന, പ്രിന്‍സിപ്പല്‍ സംഗീത, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ ഷീബ, പിടിഎ, ഒഎസ്എ, എസ്എംസി പ്രതിനിധികള്‍, റിട്ടയേര്‍ഡ് അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, മറ്റു വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങളെ അതിജീവിച്ച് മണ്ണംപ്പേട്ട സ്വദേശിനി നേടിയത് എല്‍എല്‍ബി

മണ്ണംപ്പേട്ട നന്തിക്കര വീട്ടില്‍ അംബികയാണ് തന്റെ സാഹചര്യങ്ങളോട് പൊരുതി വിജയം കരസ്ഥമാക്കിയത്. ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട അംബികയെ നോക്കിവളര്‍ത്തിയത് അച്ഛമ്മയും ചേച്ചിമാരുമാണ്. 18 വയസില്‍ വിവാഹം കഴിയുകയും ചെയ്തു. വിവാഹശേഷം കൊടകര ബ്ലോക്കിലെ നോഡല്‍ പ്രേരകില്‍ നിന്നും എസ്എസ്എല്‍സിയും പ്ലസ്ടുവും എഴുതിയെടുത്ത് ഷൊര്‍ണൂര്‍ അല്‍ അമീന്‍ കോളേജില്‍ നിയമപഠനത്തിന് ചേരുകയും ചെയ്തു. പലരില്‍ നിന്നും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ നിയമവിരുദ്ധം കരസ്ഥമാക്കിയ അംബികയുടെ വിജയത്തിന് സ്വര്‍ണതിളക്കമുണ്ട്. ശില്പങ്ങളുടെ സെയില്‍സ്മാനായ അയ്യപ്പനാണ് അംബികയുടെ ഭര്‍ത്താവ്. മുടങ്ങിപ്പോയ പഠനം …

ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങളെ അതിജീവിച്ച് മണ്ണംപ്പേട്ട സ്വദേശിനി നേടിയത് എല്‍എല്‍ബി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ ആലത്തൂരില്‍ നിര്‍മാണം ആരംഭിച്ചു. സബ് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് 55.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. 

v r KRISHNATEJA

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്  കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം.   ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് …

കൃഷ്ണതേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു; തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും Read More »

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത്

ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നേടണമെങ്കില്‍ ഫോട്ടോസ്റ്റാറ്റ് കടയെന്നോ സ്‌റ്റേഷനറി കടയെന്നോ എഴുതി വേണം അപേക്ഷിക്കാന്‍. അവിടെ ലോട്ടറി വ്യാപാരം നടത്തുന്നതിന് തടസ്സമില്ലെന്ന് മാത്രം. ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പക്ഷേ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ലൈസന്‍സ് നമ്പര്‍ മറ്റും കാണിക്കുകയും വേണം. ഫാക്ടറികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പഞ്ചായീരാജ്് ചട്ടം അനുസരിച്ച് ലോട്ടറി വ്യാപാരത്തിന് ലൈസന്‍സ് അനുവദിക്കാനാവില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത്തരം അപേക്ഷകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. ചില പഞ്ചായത്തുകള്‍ …

സംസ്ഥാനത്ത് ലോട്ടറിയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് വകുപ്പില്ല. ലൈസന്‍സ് ഫീ ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട തുകയാണ്  നഷ്ടമാകുന്നത് Read More »

അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയില്‍ നവീകരിക്കുന്ന ആദൂര്‍ എസ് സി നഗറിലെ ഗുണഭോക്താക്കളുടെ പ്രഥമ യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി, കൊടകര ബ്ലോക്ക് പഞ്ചായത്ത് എസ്‌സിഡിഒ എ.പി. സീന എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു

പ്രസിഡന്റ് സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ടീ ചലഞ്ചിനു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാപീഠം സ്‌കോളര്‍ഷിപ് തുക പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ. മോഹന്‍ദാസ് വിതരണം ചെയ്തു. ഇ.കെ. ഫ്രാന്‍സിസ്, ഡേവിസ് ആന്റണി പുല്ലന്‍, ഡേവിസ് കല്ലിങ്ങല്‍, ജെയ്‌സി ജിഫി, ഷാലറ്റ് സെബി, ജോഷി നെടുമ്പാകാരന്‍, എം.ഒ. ഡേവിഡ്, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോഷി നെടുമ്പാകാരന്‍, സെക്രട്ടറി എം.ഒ.  ഡേവിഡ്, …

കൊടകര ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണവും സേവന പ്രവര്‍ത്തികളുടെ ഉദ്ഘാടനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിര്‍വഹിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ദിനേഷ് വെള്ളപ്പാടി, ജോഷി, പി.എസ്. സുനില്‍, സനിത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു

 മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ച കൊടകര കോടാലി റോഡിലെ നെല്ലിപ്പറമ്പിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കി കുഴി രൂപപ്പെട്ടിട്ടുള്ളത്. മെക്കാഡം റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട കുഴി  അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അധികൃതര്‍ അറ്റകുറ്റപണി നടത്തി അടച്ചിരുന്നു. മഴ തുടങ്ങിയതോടെ ടാറിംഗ് ഇളകി കുഴി തുറന്നപ്പോള്‍ അധികൃതര്‍ വീണ്ടും കുഴിയടച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കകം മെറ്റലും ടാറും ഇളകിപോയി റോഡിലെ കുഴി പിന്നേയും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഈ കുഴി പെട്ടെന്ന് കാണാനാവാത്തതിനാല്‍ …

ഒരു മാസത്തിനിടെ രണ്ടു തവണ അടച്ച കുഴി ശക്തമായ മഴയില്‍ വീണ്ടും തുറന്നു Read More »

kodakara block panchayath

കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷയായി. ഫെബ്രുവരി 19 മുതല്‍ മെയ് 18 വരെ ഖാദി കമ്മീഷന്‍ നടപ്പാക്കിയ ജി.എസ്.സി. ടാലി പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഇന്‍ഡസ്ട്രിയല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.എ. സെബി എന്നിവര്‍ പ്രസംഗിച്ചു.